നിലമ്പൂര്‍ കരുളായിയിലെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിലമ്പൂര്‍ കരുളായിയിലെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി. പാലങ്കര പാലത്തിന് താഴെ കരിമ്പുഴയിലൂടെയായിരുന്നു ഇന്ന് രാവിലെ കാട്ടാനക്കൂട്ടം കടന്ന് പോയത്. കുട്ടികള്‍ അടക്കം 11 ആനകള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നു. നിലമ്പൂരില്‍ നിന്ന് റാപിഡ് റെണ്‍സ്‌പോണ്‍സ് ടീം എത്തി ആനകളെ കാട്ടിലേക്ക് കയറ്റി. ആനകള്‍ കൃഷി നാശമോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാക്കിയിട്ടില്ല. രണ്ട് മാസം മുന്‍പും കാട്ടാനക്കൂട്ടം ഇതുവഴി കടന്നുപോയിരുന്നു.

അതേസമയം ഇടുക്കിയിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ആവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍റെനേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം നടക്കുകയാണ്. ജനവാസ മേഖലകളില്‍ ഭീതി പരത്തുന്ന ആനകളെ പിടികൂടുന്ന കാര്യമാണ് പ്രധാനമായി ചര്‍ച്ച ചെയ്യുക. തുടര്‍ച്ചയായി ഉണ്ടാകുന്ന കാട്ടാന ശല്യത്തില്‍ ജനകീയ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് അടിയന്തരയോഗം ചേര്‍ന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോർന്നൊലിച്ച് ബിക്കാനീർ എക്സ്പ്രസ്

0
മധ്യപ്രദേശ് : ബിക്കാനീർ എക്സ്പ്രസിന്റെ ഫസ്റ്റ് എസി കോച്ചിനുള്ളിൽ വെള്ളം ചോരുന്നതിന്റെ...

സഹോദരനൊപ്പം സൈക്കിളിൽ പോകവെ ഇരുപതടി താഴ്ചയിലേക്ക് വീണു ; പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

0
കാക്കനാട് : സഹോദരനൊപ്പം സൈക്കിൾ സവാരി നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത്...

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...