കുട്ടിയുടെ മാമോദീസച്ചടങ്ങ് തീരുമാനിക്കാൻ ഭാര്യവീട്ടിലേക്ക് പോയ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട് : ഗൂഡല്ലൂരിൽ നിന്ന് പാടുന്തറയിലെ ഭാര്യ വീട്ടിലേക്ക് പോയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. വയനാട് നിരവിൽപ്പുഴ കിഴക്കേകുടിയിൽ ബേബിയുടെയും ജെസ്സിയുടെയും മകൻ ജിബിനാണ് (28) മരിച്ചത്. സ്കൂട്ടർ റോഡിലെ ഹമ്പിൽ ചാടി അപകടത്തിൽപ്പെടുകയായിരുന്നു. ഗൂഡല്ലൂരിന് സമീപം പാടുന്തറയിൽ മാത്തുക്കുട്ടി എസ്റ്റേറ്റിന് സമീപമാണ് അപകടം ഉണ്ടായത്. കുട്ടിയുടെ മാമോദീസച്ചടങ്ങ് തീരുമാനിക്കാൻ ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു ജിബിനും സഹോദരൻ ജോബിനും.

ജോബിൻ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹമ്പിൽ നിന്ന് വീണതോടെ പിന്നിലിരിക്കുകയായിരുന്ന ജിബിൻ റോഡിൽ തെറിച്ച് വീണ് തലയിടിച്ചാണ് മരിച്ചത്. യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാത്ത രീതിയിലാണ് ഇവിടെ ഹമ്പ് നിർമിച്ചത്. അതാണ് അപകടത്തിന് കാരണമായതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...