രാത്രി കര്‍ഫ്യൂകളും ഭാഗിക ലോക്ഡൗണുകളും കൊണ്ട് കോവിഡ് വ്യാപനം തടയാനാവില്ലെന്ന് ഹര്‍ഷവര്‍ധന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാത്രി കര്‍ഫ്യൂകളും ഭാഗിക ലോക്ഡൗണുകളും ഏര്‍പ്പെടുത്തിയതുകൊണ്ട് മാത്രം കോവിഡ് വ്യാപനം തടയാനാവില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍. എന്നാല്‍ വാക്സിനേഷന്‍ പോലുള്ള പൊതുജനാരോഗ്യ പരിപാടികള്‍ കോവിഡിന്‍റെ രണ്ടാം വരവിനെ മന്ദഗതിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കല്‍ കോവിഡ് വ്യാപനത്തെ തടയിടാനുള്ള ഫാർമസ്യൂട്ടിക്കൽ ഇടപെടല്‍ മാത്രമാണ്. തെളിവുകള്‍ അടിസ്ഥാനമാക്കിയായിരിക്കണം അതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറേക്കണ്ടത്. ഈ സാഹചര്യത്തിൽ രാത്രി കർഫ്യൂ അല്ലെങ്കിൽ ഭാഗിക ലോക്ഡൗണുകള്‍ വേണ്ടത്ര ഗുണം ചെയ്യില്ല. യോഗ്യതയ്ക്കുള്ള പ്രായപരിധി ക്രമേണ കുറച്ചുകൊണ്ട് സർക്കാർ വാക്സിനേഷൻ ഡ്രൈവ് വിപുലീകരിക്കുമെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

എന്നാല്‍ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായിരിക്കും മുന്‍ഗണന. തുടക്കം മുതലെ ശാസ്ത്രത്തെ ആശ്രയിച്ചായിരുന്നു ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രീയമായ തെളിവുകളെ അടിസ്ഥാനമാക്കിയാണ് മഹാമാരിയുടെ ആഘാതം ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. ലോക രാജ്യങ്ങളുടെ പ്രശംസക്ക് തന്നെ അത് കാരണമായിയെന്നും മന്ത്രി പറഞ്ഞു. കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യ ഇപ്പോൾ സജ്ജമാണ്. വാക്സിനുകൾ കോവിഡ് പകരുന്നത് തടയുന്നുണ്ടോ എന്നും അവയുടെ സംരക്ഷണം എത്രത്തോളം നീണ്ടുനിൽക്കുമെന്നും വ്യക്തമല്ലെങ്കിലും വാക്സിനേഷൻ രാജ്യത്തിന്‍റെ പ്രതിരോധത്തിന്‍റെ ഭാഗമാണെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...