ലഹരിയില്‍ സ്തംഭിച്ച് കൗമാര ഹൃദയങ്ങള്‍… ഹൃദയാഘാത നിരക്ക് കൂടുന്നു

For full experience, Download our mobile application:
Get it on Google Play

യുവാക്കളിലെ ഹൃദയാഘാതമാണ് ഇന്ന് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്ന്. മുമ്പ് പ്രായമായവരെ ബാധിക്കുന്ന രോഗമായിട്ടാണ് ഹൃദയാഘാതത്തെ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഹൃദയസ്തംഭനം ഉണ്ടാകാമെന്ന അവസ്ഥയാണ്. സ്കൂള്‍, കോളജ് തലങ്ങളില്‍ പഠിക്കുന്നവരും പുറമേക്ക് ആരോഗ്യവാന്മാരെന്ന് തോന്നിക്കുന്ന യുവാക്കളുമെല്ലാം പെട്ടെന്നൊരു നാള്‍ ഹൃദയാഘാതം വന്നു മരിക്കുന്ന വാര്‍ത്തകള്‍ നടുക്കത്തോടെയാണ് നാം കേള്‍ക്കാറുള്ളത്. കൗമാരക്കാരുടെ ഹൃദയരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് അമിതമായ ലഹരി ഉപയോഗം.

അമിതമായ ലഹരി ഉപയോഗം
പുകവലി, മദ്യപാനം, ലഹരി വസ്തുക്കള്‍ തുടങ്ങിയവയുടെ ഉപയോഗവും യുവാക്കള്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. നിക്കോട്ടിന്‍ പോലുള്ള വിഷവസ്തുക്കള്‍ ശ്വാസകോശത്തിനെ മാത്രമല്ല രക്തധമനികളില്‍ ബ്ലോക്കിനും കാരണമാകും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കും.
———————-
ജീവിത ശൈലിയിലെ മാറ്റം
നിത്യവും വ്യായാമം ചെയ്യാനും പോഷകസമൃദ്ധമായ ഭക്ഷണം ഉള്‍പ്പെട്ട ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും എല്ലാ പ്രായത്തിലുമുള്ളവരും ശ്രദ്ധിക്കേണ്ടതാണ്. കൗമാരക്കാരുടെ ജീവിതശൈലിയുടെ കാര്യത്തില്‍ മാതാപിതാക്കളും സമൂഹവും കുറച്ച് കൂടി ശ്രദ്ധ പതിപ്പിക്കേണ്ടതും ആവശ്യമാണ്. ഹൃദ്രോഗചരിത്രമുള്ള കുടുംബങ്ങളില്‍ നിന്നുള്ള കൗമാരക്കാർ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതും ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതും അത്യാവശ്യമാണ്.

ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലം
ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമായ ഭക്ഷണവിഭവങ്ങളാണ് കൗമാരക്കാരും യുവാക്കളും ഇന്ന് കൂടുതലായി കഴിക്കുന്നത്. അവശ്യ പോഷണങ്ങളോ പ്രോട്ടീനോ ഒന്നുമില്ലാത്ത ഈ വിഭവങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പും ആവശ്യത്തിലും അധികം ഉപ്പുമാണ് അടങ്ങിയിട്ടുള്ളത്. ഇത് യുവാക്കളുടെ ശരീരത്തിന്റെ പ്രതിരോധശേഷി തകരാറിലാക്കുന്നു. ഇത് ശരീരത്തിലെ നീര്‍ക്കെട്ടും അണുബാധയും വര്‍ധിപ്പിക്കുകയും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
———-
വ്യായമ കുറവ്‌
അമിതമായി ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുക. നടത്തം, ഓട്ടം തുടങ്ങിയ ശരീരിക വ്യായാമങ്ങള്‍ കുറയുക ഇതോക്കെ പെട്ടെന്നുള്ള ഹൃദ് രോഗത്തിലേക്ക് നയിക്കും. നിത്യവും വ്യായാമം ചെയ്യാനും പോഷകസമൃദ്ധമായ ഭക്ഷണം ഉള്‍പ്പെട്ട ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും നോക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...

നേപ്പാൾ പ്രളയക്കെടുതി : രക്ഷാ ദൗത്യത്തിന് ഇന്ത്യ ; എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകൾ...

0
കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും...

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

0
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി....

പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർക്ക് ദാരുണാന്ത്യം

0
പാലക്കാട് : ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്ത്...