തിരുവല്ലയില്‍ ക്യാന്‍സര്‍ രോഗിയെ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ആശുപത്രിയില്‍ ചികിത്സക്കായി പോയ ക്യാന്‍സര്‍ രോഗിയെ തടഞ്ഞതിനെ തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികളും രോഗിയുടെ ബന്ധുക്കളും തമ്മില്‍ വാക്കേറ്റം. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആണിതെന്നും അതിനാല്‍ ഹര്‍ത്താല്‍ ദിവസം ആശുപത്രിയില്‍ പോകാതെ അതിന് മുന്‍പ് പോകണമായിരുന്നു എന്നും ഹര്‍ത്താല്‍ അനുകൂലികള്‍ രോഗിയോടും ബന്ധുക്കളോടും പറഞ്ഞു. എന്നാല്‍ രോഗത്തിന് അങ്ങനെ വല്ലതും ഉണ്ടോ ? അസുഖം വന്നാല്‍ ആശുപത്രില്‍ പോകണ്ടേ… എന്നായി ബന്ധുക്കളുടെയും രോഗിയുടെയും മറു ചോദ്യം. ഹര്‍ത്താല്‍ പൊളിക്കാനാണോ നീ വന്നത് എന്നും ഹര്‍ത്താലിന് നേതൃത്വം നല്‍കിയവര്‍ രോഗിയോട് ചോദിച്ചു.

ഒരു രോഗിയോട് ഈ തരത്തില്‍ പെരുമാറരുത് എന്നും യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ഇരുകൂട്ടരെയും സ്ഥലത്ത് നിന്നും മാറ്റുകയും ചെയ്തു. അടൂരില്‍ കൈക്കുഞ്ഞുമായി വന്ന വീട്ടമ്മയും ഹര്‍ത്താലിന് എതിരെ പ്രതികരിച്ചു. കൈക്കുഞ്ഞുമായി ആഹാരം പോലും കഴിക്കാതെ മണിക്കൂറുകളോളം ബസ് കാത്ത് നില്‍ക്കുകയാണ് എന്നും വീട്ടമ്മ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...