രാജ്യത്തെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച്‌ സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്തെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച്‌ സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

പാല്‍, പത്രം, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം മറ്റ് ആവശ്യസര്‍വീസുകള്‍ എന്നിവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രേഡ് യൂണിയുകളുടെ സംയുക്ത സമര സമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഹര്‍ത്താലിന് എല്‍.ഡി.എഫും ദേശീയ പണിമുടക്കിന് യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹര്‍ത്താലിന്റെ സാഹചര്യത്തില്‍ യാത്രക്കാരുടെ തിരക്ക് ഉണ്ടാകുവാന്‍ സാധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ളതിനാലും സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടാവുകയില്ലെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.

എന്നാല്‍ അവശ്യ സര്‍വ്വിസുകള്‍ വേണ്ടി വന്നാല്‍ പോലിസിന്റെ നിര്‍ദ്ദേശപ്രകാരവും ഡിമാന്റ് അനുസരിച്ചും മാത്രം സര്‍വ്വീസ് നടത്തുമെന്ന് കെസ്‌എസ്‌ആര്‍ടിസി അറിയിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും സര്‍വ്വീസ്. പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വീസുകള്‍ പോലീസ് അകമ്പിടിയോടെയും മാത്രം അയക്കുന്നതിന് ശ്രമിക്കുമെന്നും കെഎസ്‌ആര്‍ടിസി വ്യക്തമാക്കി.

ദീര്‍ഘദൂര സര്‍വ്വീസുകള്‍ അടക്കം എല്ലാ സ്റ്റേ സര്‍വ്വീസുകളും ആറ് മണിക്ക് ശേഷം കെഎസ്‌ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളില്‍ നിന്നും ആരംഭിക്കും. യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാല്‍ അധിക ദീര്‍ഘദൂര സര്‍വ്വീസുകള്‍ അയക്കുന്നതിന് ജീവനക്കാരെയും ബസ്സുകളും യൂണിറ്റുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...