പത്തനംതിട്ട : ഓണ വിപണി ലക്ഷ്യമാക്കി ശര്‍ക്കര നിര്‍മാണത്തിനായുള്ള കരിമ്പ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ നിര്‍വഹിച്ചു. മായാലില്‍, വാഴമുട്ടം, വാഴമുട്ടം കിഴക്കന്‍ ഭാഗങ്ങളിലാണ് വള്ളിക്കോട് കരിമ്പ് ഉല്പാദക സഹകരണ സംഘത്തിന്റെ കൃഷി. പന്തളം കൃഷി ഫാമില്‍ നിന്നെത്തിച്ച മാധുരി ഇനത്തില്‍പ്പെട്ട കരിമ്പ് തലക്കവും മറയൂര്‍ കരിമ്പ് ഉല്‍പാദക സംഘത്തില്‍ നിന്ന് എത്തിച്ച സി.എ 86032 ഇനം
തലക്കവുമാണ് കൃഷി ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നീതു ചാര്‍ളി, പ്രസന്നരാജന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, സ്ഥിരം സമിതി അധ്യക്ഷരായ എം.പി ജോസ്, ജി.സുഭാഷ്, അംഗങ്ങളായ എം.വി സുധാകരന്‍, ജെ. ജയശ്രി, അഡ്വ. തോമസ് ജോസ് അയ്യനേത്ത്, കൃഷി ഓഫിസര്‍ ടി.അനില എന്നിവര്‍ പങ്കെടുത്തു.
—-
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























