പുലിയൂർ പഞ്ചായത്തിലെ തോനയ്ക്കാട് പയറുകൃഷിയുടെ വിളവെടുപ്പ് നടന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : വിളവെടുപ്പിനൊപ്പംതന്നെ വിറ്റുപോകുകയാണ് നാടൻ പച്ചക്കറികൾ. കുടുംബശ്രീ സംഘങ്ങൾ ഉത്പാദിപ്പിച്ച പച്ചക്കറികൾക്ക് വലിയ ഡിമാൻഡാണ്. ഓണത്തോടനുബന്ധിച്ച് ചെങ്ങന്നൂർ മേഖലയിൽ വിഷരഹിത പച്ചക്കറികളുടെ വിളവെടുപ്പുതുടങ്ങി. പുലിയൂർ പഞ്ചായത്ത് തോനയ്ക്കാട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരേക്കറിൽ പയറുകൃഷിയാണുചെയ്തത്. നല്ല നീളമുള്ള പയറിന് കിലോയ്ക്ക് 80 രൂപ നിരക്കിലാണു വിൽപ്പന. ഒന്നിടവിട്ട ദിവസങ്ങളിൽ 30-40 കിലോ പയറാണ് വിൽക്കുന്നത്. വിളവെടുക്കുമ്പോൾത്തന്നെ കൃഷിയിടത്തിലെത്തി ആളുകൾ വാങ്ങിക്കൊണ്ടുപോകുകയാണ്. നാടൻപച്ചക്കറികൾ ഉൾപ്പെടെയുള്ളവയുടെ വിപണനത്തിനുള്ള ആഴ്ചച്ചന്തകളും നാടൻവിപണികളും വരുംദിവസങ്ങളിൽ കൂടുതൽ സജീവമാകും. ആലാ, ഗവ.ഐ.ടി.ഐ.യ്ക്കുസമീപം, പുത്തൻകാവ് എന്നിവിടങ്ങളിലാണ് ആഴ്ചച്ചന്തകൾ പ്രവർത്തിക്കുന്നത്. കർഷകർ ഉത്പാദിപ്പിക്കുന്ന സാധനങ്ങൾ അവർതന്നെ ഇടനിലക്കാരില്ലാതെ വിൽക്കുകയാണ്. പയർകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ നിർവഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...