കൊടുമണ്ണില്‍ 25 വര്‍ഷമായി തരിശുകിടന്ന പാടത്ത് കൊയ്ത്തുത്സവം നടത്തി

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ 25 വര്‍ഷമായി തരിശായി കിടന്ന ചേരുവ 20 ഏക്കര്‍ പാടത്തെ കൊയ്ത്തുത്സവം കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് നിര്‍വഹിച്ചു. തരിശുകിടന്ന 532 ഏക്കര്‍ സ്ഥലത്ത് തരിശുരഹിത കൃഷിയുടെ ഭാഗമായാണ് കൃഷിയിറക്കിയത്.

ഇതോടെ സമ്പൂര്‍ണ തരിശുരഹിത പഞ്ചായത്തായി കൊടുമണ്‍ ഗ്രാമപഞ്ചായത്ത് മാറി. ചെറുവിമാനമായ ഡ്രോണിന്റെ സഹായത്തോടെയാണ് വളപ്രയോഗം നടത്തിയത്. ജൈവവളങ്ങളാണ് കൃഷിക്കായി ഉപയോഗിച്ചത്. ട്രാക്ടറിന്റെ സഹായത്തോടെയാണ് വിളവെടുപ്പ് നടത്തിയത്. ഈ പാടങ്ങളിലെ നെല്ലും കൊടുമണ്‍ റൈസായി വിപണിയിലിറങ്ങും. കൊയ്ത്തുത്സവത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും കരിക്കും കരിപ്പെട്ടി കാപ്പിയും വിതരണം ചെയ്തു. ചടങ്ങില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍.എസ് ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കര്‍ഷകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...