ഭിന്നശേഷിക്കാരെ വൈകല്യത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് മനുഷ്യത്വമില്ലാത്ത ക്രൂരതയെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഢ്: ഭിന്നശേഷിക്കാരെ വൈകല്യത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് മനുഷ്യത്വമില്ലാത്ത ക്രൂരതയെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഭിന്നശേഷിക്കാരന്‍ നല്‍കിയ വിവാഹ മോചന ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഒരാളെ അയാളുടെ വൈകല്യത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് അയാളോടു ചെയ്യാവുന്ന മനുഷ്യത്വമില്ലാത്ത വലിയ ക്രൂരതയാണ്. നിസ്സഹായനായ അയാളെ പിടിച്ചു തള്ളുന്നതും അതിക്രൂരമായ പ്രവൃത്തിയാണെന്ന് കോടതി പറഞ്ഞു.

വിവാഹ മോചന ഹര്‍ജി തള്ളിയ കുടുംബ കോടതി വിധിക്ക് എതിരെയാണ്, പോളിയോ ബാധിതനായ യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. 2004ല്‍ ആണ് ഇരുവരും വിവാഹിതരായത്. ഏതാനും മാസങ്ങള്‍ കൊണ്ടുതന്നെ ഭാര്യയുടെ സമീപനം ബോധ്യമായെന്നും ഒരുമിച്ചു മുന്നോട്ടുപോവാന്‍ കഴിയാത്തതിനാലാണ് വിവാഹ മോചന ഹര്‍ജി നല്‍കുന്നതെന്നും യുവാവ് ബോധിപ്പിച്ചു.

ഭാര്യ വൈകല്യത്തിന്റെ പേരില്‍ തന്നെ നിരന്തരം അധിക്ഷേപിക്കുന്നു. മറ്റുള്ളവരുടെ മുന്നില്‍ വെച്ച്‌ കുത്തുവാക്കുകള്‍ പറയുന്നു. നിസ്സഹായനായ തന്നെ പിടിച്ചു തള്ളിയതായും ഭര്‍ത്താവ് ബോധിപ്പിച്ചു. പ്രായവും മുന്‍ വിവാഹവും ഒരു മകന്‍ ഉള്ള കാര്യവും മറച്ചുവെച്ചാണ് ഭാര്യ തന്നെ വിവാഹം ചെയ്തതെന്നും ഭര്‍ത്താവ് ആരോപിച്ചു. ഭാര്യ കുത്തുവാക്കു പറഞ്ഞതും പിടിച്ചു തള്ളിയതും തെളിയിക്കാന്‍ യുവാവിന് ആയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുടുംബ കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതില്‍ കുടുംബ കോടതിക്കു പിഴവു പറ്റിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...