നല്ല ടേസ്റ്റ് ഉണ്ട്…. ; മേഘാലയയിലെ പൈനാപ്പിളിന്റെ രുചിയെ വാനോളം പുകഴ്ത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അതീവ സന്തോഷത്തിൽ നാട്ടുകാർ….!

For full experience, Download our mobile application:
Get it on Google Play

ഷില്ലോംഗ്: മേഘാലയയിലെ പൈനാപ്പിളിന്റെ രുചിയെ വാനോളം പുകഴ്ത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ വഴിയരികിൽ പൈനാപ്പിൾ വിൽക്കുന്ന ഒരു അമ്മയും മകളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയും, അവിടെയിറങ്ങി അത് വാങ്ങുകയുമായിരുന്നു.താൻ ഇതുവരെ കഴിച്ചതിൽ ഏറ്റവും രുചിയുള്ള പൈനാപ്പിളാണ് ഇതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ‘എന്റെ ജീവിതത്തിൽ ഇത്രയും സ്വാദിഷ്ടമായ പൈനാപ്പിൾ കഴിച്ചിട്ടില്ല. അത് കിട്ടിയയുടൻ ഞാൻ എന്റെ അമ്മയെ വിളിച്ച് ലോകത്തിലെ ഏറ്റവും മികച്ച പൈനാപ്പിൾ നിങ്ങൾക്കായി കൊണ്ടുവരുമെന്ന് പറഞ്ഞു.’-രാഹുൽ ഗാന്ധി പറഞ്ഞു.

മേഘാലയയിലെ നോങ്‌പോഹിലിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിന്റെ തനതായ പഴവർഗങ്ങൾ കൃഷിചെയ്യാൻ ഭരണകക്ഷിയായ ബിജെപി സൗകര്യം ഒരുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ‘എന്തുകൊണ്ടാണ് ഏറ്റവും രുചിയുള്ള പൈനാപ്പിൾ ലോകം മുഴുവൻ ലഭ്യമല്ലാത്തത്? എന്തുകൊണ്ടാണ് ലോകത്തിലെ ഏറ്റവും മികച്ച രുചിയുള്ള പൈനാപ്പിൾ ലണ്ടനിലോ ന്യൂയോർക്കിലോ ടോക്കിയോയിലോ വിൽക്കാത്തത്? എന്തുകൊണ്ടാണ് കർഷകർക്കും ആ അമ്മയ്ക്കും മകൾക്കും പൈനാപ്പിൾ വിൽപ്പനയിൽ നിന്ന് പ്രയോജനം ലഭിക്കാത്തത്?’ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഈ പൈനാപ്പിൾ കയറ്റുമതി ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിട്ടില്ല. മേഘാലയയിലെ മുഴുവൻ ജനങ്ങളും നിങ്ങൾ ഉത്പാദിപ്പിക്കുന്ന പൈനാപ്പിൾ കൊണ്ട് സമ്പന്നരാകും.’ അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ ലഹരി കടത്ത് ; കമിതാക്കൾ പിടിയിൽ

0
ഹൈദരാബാദ്: പന്ത്രണ്ട് കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ...

വിമാനത്താവളത്തിൽ തന്നെ ബീച്ചിന്റെ അനുഭവം ; ഡൽഹി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിന് പരിഹാസം

0
ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച്...

താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

0
കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി...

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....