ഹാഷിഷ് കടത്ത് ; യുവാവിനെ എക്‌സൈസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആലുവ : ഹാഷിഷ് കടത്തിയ  യുവാവിനെ  എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. ആലുവ തോട്ടയ്ക്കാട്ടുകരയില്‍ വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്.  കാറില്‍ 1.096 ഗ്രാം ഹാഷിഷ് ഓയിലും 60 ഗ്രാം കഞ്ചാവും കണ്ടെത്തി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ചെന്ത്രാപ്പിനി ചാമക്കാല തീണ്ടിപ്പുറത്ത് വീട്ടില്‍ ഫഹദ് ഫസല്‍ (21) ആണ് അറസ്റ്റി​ലായത്. കസ്റ്റഡിയിലായ സ്വി​ഫ്റ്റ് കാര്‍ ഓടി​ച്ച കൊടുങ്ങല്ലൂരിലുള്ള നിച്ചു ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ആലുവ ഭാഗത്ത് മുറികള്‍ വാടകക്കെടുത്ത് താമസി​ച്ചായി​രുന്നു മയക്ക് മരുന്ന് വ്യാപാരം. ലോക് ഡൗണ്‍ കാലഘട്ടത്തില്‍ മൂന്നിരിട്ടി വിലയും ഈടാക്കി. 10 ഗ്രാം ഹാഷിഷ് ഓയിലിന് 7000 രൂപ മുതല്‍ 9000 രൂപ നിരക്കിലാണ് വില്‍പ്പന. പച്ചക്കറി വണ്ടികളുടെയേയും കണ്ടെയ്‌നര്‍ ലോറികളുടെയും മറവിലാണ് ഇപ്പോള്‍ കേരളത്തിലേയ്ക്ക് കഞ്ചാവും മയക്ക് മരുന്നുകളും എത്തുന്നത്.

ഡ്രൈവര്‍ നിച്ചു നിരവധി ക്രിമിനല്‍ കേസുകളിലും മയക്ക് മരുന്ന് കേസുകളിലും പ്രതിയാണ്. എറണാകുളം എക്‌സൈസ് സ്‌ക്വാഡ് സി.ഐ. ബി.എല്‍. ഷിബു, പ്രിവന്റീവ് ഓഫീസര്‍ ജോര്‍ജ്ജ് ജോസഫ്, കെ.എസ്. പ്രമോദ് ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എക്‌സ്. റൂബന്‍, വിപിന്‍ദാസ്, ദിനേശ്, വി.എ. അനീഷ്, ഡ്രൈവര്‍ മനോജ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...