തിരുവനന്തപുരം : ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടിയതിന് പിന്നാലെ സംസ്ഥാനത്തെ സ്‍കൂളുകളിലേക്കുള്ള പ്രവേശന നടപടികള്‍ നീട്ടിവെച്ചു. തിങ്കളാഴ്ച മുതല്‍ സ്‍കൂളുകളില്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ നീട്ടിയതിന് പിന്നാലെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശത്തില്‍ മേയ് 31 വരെ സ്‍കൂളുകള്‍ തുറക്കരുതെന്നാണ് അറിയിച്ചിരിക്കുന്നത്.
നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം നാളെ ഇറങ്ങും. മാറ്റിവെച്ച എസ്.എസ്.എല്‍.സി പരീക്ഷകളുടെ നടത്തിപ്പില്‍ അന്തിമ തീരുമാനം നാളെയെടുക്കും. വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതലയോഗം ചേരുന്നുണ്ട്. സംസ്ഥാനത്ത് പൊതുഗതാഗതം തുടങ്ങുന്നതിലും സര്‍ക്കാരിന്റെ നയപരമായ തീരുമാനം നാളെയുണ്ടാകും.