ഒരു കോടി രൂപയിലധികം വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: ചില്ലറ വില്‍പ്പന മേഖലയില്‍ ഒരു കോടി രൂപയിലധികം വിലവരുന്ന ഹാഷിഷ് ഓയില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടി. ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച ഹാഷിഷ് ഓയിലുമായി ആറുപേരെയാണ് തൃശൂര്‍ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പോലീസും ചേര്‍ന്ന് പിടികൂടിയത്. കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഫീക്ക്, കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പില്‍ മഹേഷ്, കുന്നംകുളം അഞ്ഞൂര്‍ മുട്ടില്‍ വീട്ടില്‍ ശരത്ത്, അഞ്ഞൂര്‍ തൊഴിയൂര്‍ വീട്ടില്‍ ജിതിന്‍, തിരുവനന്തപുരം കിളിമാനൂര്‍ കാട്ടൂര്‍വിള കൊടുവയനൂര്‍ ഡയാനാഭവന്‍ ആദര്‍ശ്, കൊല്ലം നിലമേല്‍ പുത്തന്‍വീട് വരാഗ് എന്നിവരെയാണ് പുലര്‍ച്ചെ 3 മണിയോടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച്‌ പിടികൂടിയത്.

കുന്നംകുളം, പെരുമ്പിലാവ്, ചാവക്കാട് മേഖലകളില്‍ ലഹരിമരുന്ന് ചില്ലറ വില്‍പ്പനക്കായാണ് ആന്ധ്രയില്‍ നിന്ന് ഹാഷിഷ് ഓയില്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഫ്രൂട്ടി പാക്കറ്റുകള്‍, പാരച്യൂട്ട് വെളിച്ചെണ്ണ കുപ്പികള്‍, ഫ്‌ളാസ്‌കുകള്‍ എന്നിവയിലാണ് ഹാഷിഷ് ഓയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ഹാഷിഷ് ഓയിലിന്റെ രൂക്ഷഗന്ധം മറയ്ക്കാന്‍ സുഗന്ധ തൈലം പുരട്ടുകയും ചെയ്തു.

പിടിയിലായവര്‍ ഇതിനുമുമ്പും പലതവണ ലഹരിക്കടത്തിന് പിടിക്കപ്പെട്ടവരാണ്. ഷഫീക്ക്, മഹേഷ് എന്നിവര്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ കൊല്ലം മുനീബ് എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളാണ്. ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു മയക്കുമരുന്ന് കടത്ത്. മറ്റൊരു പ്രതിയായ ശരത് വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രണവ് എന്നയാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...