ഹാഥ് സേ ഹാഥ് ജോഡോ പദയാത്ര രാജ്യത്തെ എറ്റവും വലിയ ജനസംമ്പർക്ക പരിപാടി എം എം നസീർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഭാരത് ജോഡോ യാത്രക്ക് ശേഷം രാജ്യത്തെ ഒന്നിപ്പിക്കുവാൻ ബൂത്ത് കേന്ദ്രങ്ങളിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തുന്ന ഏറ്റവും വലിയ ജനസംമ്പർക്ക പരിപാടിയാണ് ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ പദയാത്രയെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എം എം നസീർ പറഞ്ഞു. ഹാഥ് സേ ഹാഥ് ജോഡോ പദയാത്രയുടെ വിജയകരമായ നടത്തിപ്പിനായി ചേർന്ന ഡിസിസി നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി ഭരണത്തിൻ കീഴിൽ രാജ്യം ഗുരുതര പ്രതിസന്ധി നേരിടുകയാണ്. പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടേയും നിത്യോപയോഗ സാധനങ്ങളുടേയും വില കടിഞ്ഞാണില്ലാതെ കുതിച്ചുയരുകയാണ്. ജനങ്ങളുടെ ദുരിതം കാണാതെ കോർപ്പറേറ്റുകളെ സഹായിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ തുടരുന്നതെന്ന് എം എം നസീർ ആരോപിച്ചു. രാജ്യത്ത് വിദ്വേഷം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കുകയാണ് ഹാഥ് സേ ഹാഥ് ജോഡോ യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, എ സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, തോപ്പിൽ ഗോപകുമാർ, സജി കൊട്ടക്കാട്, എസ് ബിനു, ജി സതീഷ് ബാബു, ജി രഘുനാഥ്, കെ ജാസിംകുട്ടി, വി എ അഹമ്മദ് ഷാ, സതീഷ് ചാത്തങ്കരി, അബ്ദുൾ കലാം ആസാദ്, കെ.ജയകുമാർ,രാധാചന്ദ്രൻ, എസ് സന്തോഷ് കുമാർ, ആർ ദേവകുമാർ, കെ ജയകുമാർ, മണ്ണടി പരമേശ്വരൻ, ലാലു തോമസ്, പ്രകാശ് കുമാർ ചരളേൽ, വി പി എബ്രഹാം, റെജി താഴമൺ, നൗഷാദ് റാവുത്തർ, പ്രസാദ് കുമാർ, സണ്ണി മാത്യു എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....