ലഖ്നോ: ഹാഥറസ് കേസ് പരിഗണിക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റി യു.പി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. 16 ഐ.എ.എസ് ഓഫീസര്‍മാരുടേത് ഉള്‍പ്പടെയുള്ളവരുടെ സ്ഥലംമാറ്റല്‍ ഉത്തരവിലാണ് ഹാഥറസിലെ ജില്ലാ മജിസ്ട്രേറ്റും ഉള്ളത്. ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സറിനേയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ലക്സറിനെ മിര്‍സാപൂരിലെ ജില്ലാ മജിസ്ട്രേറ്റായാണ് നിയമിച്ചിരിക്കുന്നത്.
യു.പിയിലെ ജാല്‍ നിഗം അഡീഷണ്‍ മജിസ്ട്രേറ്റ് രമേശ് രഞ്ജനാണ് ഹാഥറസിന്‍റെ ചുമതലയെന്ന് ഔദ്യോഗിക വക്താവ് അറിയിക്കുകയുണ്ടായി. തുടക്കം മുതല്‍ ഹാഥറസ് കേസില്‍ കോടതിയുടെ ശക്തമായ ഇടപെടലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹാഥറസ് മജിസ്ട്രേറ്റിനെ സ്ഥലം മാറ്റിയത്.