ഹാഥ്റസ് അപകടം : ജുഡീഷ്യൽ അന്വേഷണത്തിന് മൂന്നംഗ സമിതി

For full experience, Download our mobile application:
Get it on Google Play

ഹാഥ്റസ്: ഹാഥ്റസ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനു ഉത്തർപ്രദേശ് ഗവർണർ സമിതി രൂപീകരിച്ചു. അലഹബാദ് റിട്ട ഹൈക്കോടതി ജസ്റ്റിസ്. ബ്രിജേഷ് കുമാർ ശ്രീവാസ്തവ യുടെ അധ്യക്ഷതയിൽ യു.പി ഗവർണർ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിച്ചു. ഹാഥ്റസ് അപകടത്തില്‍ പ്രതികരണവുമായി ഭോലെ ബാബയുടെ ആശ്രമം രംഗത്തെത്തി. ഗവർണർ ആനന്ദിബെൻ പട്ടേലിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് അന്വേഷണത്തിനു ജസ്റ്റിസ് ബ്രിജേഷ് കുമാർ ശ്രീവാസ്തവ യുടെ അധ്യക്ഷതയിൽ മൂന്നംഗ സമിതിയെ നിയമിച്ചത്. വിരമിച്ച ഐഎഎസ് ഓഫീസർ ഹേമന്ത് റാവുവും വിരമിച്ച ഐപിഎസ് ഓഫീസർ ഭവേഷ് കുമാറും സമിതിയിൽ അംഗങ്ങളായിരിക്കും. രണ്ട് മാസത്തിനകം യു.പി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം.

ആൾക്കൂട്ട നിയന്ത്രണത്തിനായി ജില്ലാ ഭരണകൂടവും പോലീസും നടത്തിയ ക്രമീകരണങ്ങളും ഉൾപ്പെടെ കേസിൻ്റെ വിവിധ വശങ്ങൾ പരിശോധിക്കും. പ്രതിരോധ നടപടികളും നിർദേശിക്കും. അപകടത്തിൽ പ്രതികരണവുമായി ഭോലെ ബാബയുടെ ആശ്രമം രംഗത്തെത്തി. തിക്കിലും തിരക്കിലും പെട്ട അപകടം ചില സാമൂഹിക വിരുദ്ധർ സൃഷ്ടിച്ചതാണ്.മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശ്രമം വ്യക്തമാക്കുന്നു. ഹാഥ്റസിലുണ്ടായ അപകടത്തിലെ മരണസംഖ്യ 120ൽ എത്തി. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നു. ആൾദൈവം ഭോലേ ബാബയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...