നേരിട്ടുള്ള കൂടിക്കാഴ്ചകൾ സാധ്യമായിട്ടില്ല; പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിയെക്കുറിച്ച് തുറന്നുപറഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തെഹ്റാൻ: പുതിയ പരമോന്നത നേതാവായി മാ‍ർച്ചിൽ ചുമതലയേറ്റ മൊജ്തബ ഖമനയിയുമായി ഇതുവരെ നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി. ജവാദ് മൊഗൂയിയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു അരാ​ഗ്ചിയുടെ വെളിപ്പെടുത്തൽ. ‘പരമോന്നത നേതാവായ മൊജ്തബ ഖമനയിയെ ഇതുവരെ നേരിൽ കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല. വളരെ കുറച്ച് ആളുകൾക്കാണ് അദ്ദേഹത്തെ കാണാൻ സാധിച്ചിട്ടുള്ളത്’ എന്നായിരുന്നു അരാ​ഗ്ചിയുടെ വെളിപ്പെടുത്തൽ.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ട തെഹ്റാനിലെ അതീവ സുരക്ഷയുള്ള കെട്ടിടത്തിന് നേരെ നടന്ന ആക്രമണം ആഭ്യന്തര സുരക്ഷാ വീഴ്ചയിലൂടെയാണ് സംഭവിച്ചതെന്ന് അരാ​ഗ്ചി വെളിപ്പെടുത്തി. ആ സുരക്ഷാ പോരായ്മ ഇപ്പോഴും നിലനിൽക്കുന്നുവെന്നും അരാ​ഗ്ചി കൂട്ടിച്ചേ‍ർത്തു. പരമോന്നത നേതാവിനെ ലക്ഷ്യമിട്ടാൽ ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള പദ്ധതി ആദ്യ ദിവസം മുതൽ തന്നെ തയ്യാറായിരുന്നുവെന്നും അരാ​ഗ്ചി വെളിപ്പെടുത്തി. ‘ഞാൻ മേഖലയിലെ വിദേശകാര്യ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടു. അമേരിക്കൻ സൈനിക താവളങ്ങളെ ആക്രമിക്കുമെന്നും, അത് അമേരിക്കക്കെതിരെയുള്ള നടപടിയായിരിക്കുമെന്നും അവരെ അറിയിച്ചു’ എന്നും അരാ​ഗ്ചി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...