ബ്രിട്ടന്റെ പുതിയ അമരക്കാരനായി ആൻഡി ബേൺഹാം ചുമതലയേറ്റു; പത്ത് വർഷത്തിനിടെ ഏഴാമത്തെ പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ: ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആൻഡി ബേൺഹാം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ വൻ ഭൂരിപക്ഷ വിജയത്തിലേക്ക് നയിച്ച കെയർ സ്റ്റാർമറുടെ രാജിയെ തുടർന്നാണ് ബേൺഹാമിനെ ലേബർ പാർട്ടി പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. വെള്ളിയാഴ്ചയാണ് ബേൺഹാമിനെ ലേബർ പാർട്ടിയുടെ നേതാവായി എതിരില്ലാതെ തെരഞ്ഞെടുത്തത്. തിങ്കളാഴ്ച ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയാണ് ബേൺഹാം സർക്കാർ രൂപീകരിക്കാനുള്ള ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചത്. പിന്നാലെ 10 ഡൗണിങ് സ്ട്രീറ്റിന് മുന്നിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ രാജ്യത്തിന് പുതിയ രാഷ്ട്രീയ-സാമ്പത്തിക മാതൃക അവതരിപ്പിക്കുമെന്ന് ബേൺഹാം പ്രഖ്യാപിച്ചു.

ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയറായിരുന്ന ബേൺഹാം കഴിഞ്ഞ ഒരു ദശകത്തിനിടെ അധികാരമേൽക്കുന്ന ബ്രിട്ടൻ്റെ ഏഴാമത്തെ പ്രധാനമന്ത്രിയാണ്. ‘നേതാക്കൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തോട് മടുത്ത ജനങ്ങൾക്ക് സ്ഥിരതയും പ്രതീക്ഷയും നൽകുന്ന പുതിയ സാമ്പത്തിക മാതൃകയാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന നിർണായക ഘട്ടമാണ് ഈ നിമിഷം. പുതിയ രാഷ്ട്രീയ മാതൃകയും പുതിയ സാമ്പത്തിക മാതൃകയും ബ്രിട്ടനിൽ നടപ്പാക്കും എന്നും ആദ്യ പ്രസം​ഗത്തിൽ’ ബേൺഹാം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...