ശബരിമല ദര്‍ശനത്തിന് 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കുന്നില്ല ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട്‌ ഹൈക്കോടതി വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മേട വിഷു പൂജയ്ക്കായി ശബരിമല നട തുറന്നു. ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചു വൈക്കം സ്വദേശിയായ ഒന്‍പതു വയസുകാരി നന്ദിതയുടെ പിതാവ് അബിരാജ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി.

ആചാരപ്രകാരം 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിന് അനുവാദമുണ്ട്. എന്നാല്‍ നന്ദിതയ്ക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ദര്‍ശനത്തിനായി ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് കാട്ടിയാണ് പിതാവിന്റെ പരാതി.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടെന്നു ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് കെ ബാബു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

‌മാതാപിതാക്കളുടെ നേര്‍ച്ചയനുസരിച്ചാണു നന്ദിതയുടെ ശബരിമല ദര്‍ശനത്തിനു പേരു രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചത്. കുട്ടിക്കു 10 വയസ്സ് ആകുന്നതിനു മുന്‍പു ദര്‍ശനം നടത്തണം എന്നുള്ളതിനാല്‍ ഈ മാസം 17നു ദര്‍ശനം നടത്താന്‍ വെര്‍ച്വല്‍ ക്യൂവില്‍ രജിസ്ട്രേഷനു ശ്രമിച്ചു. എന്നാല്‍ കുട്ടിയുടെ പേര് രജിസ്‌റ്റര്‍ ചെയ്യാനായില്ല. 10 വയസ്സ് തികഞ്ഞാല്‍ ദര്‍ശനത്തിനു നാല് പതിറ്റാണ്ടു കാത്തിരിക്കണമെന്നതിനാല്‍ രജിസ്ട്രേഷന്‍ അനുവദിക്കണമെന്നാണു കുട്ടിയുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...