14 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വ്യക്തിനിയമം എന്ന വാദം അംഗീകരിക്കാനാവില്ല : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹം സാധുവാണെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ പോക്‌സോ കേസ് നിലനില്‍ക്കുമെന്ന് കേരള ഹൈക്കോടതി. 31 വയസ്സുകാരനായ മുസ്ലീം യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസിന്റെ വാദത്തിനിടയിലായിരുന്നു ജസ്റ്റിസ് ബി.കെ തോമസിന്റെ സുപ്രധാന പരാമര്‍ശം.

മുസ്ലീമായ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് അവളുമായി ശാരീരിക ബന്ധം പുലര്‍ത്താനുള്ള അനുമതിയായി കാണാന്‍ കഴിയില്ല. മുസ്ലീം വ്യക്തി നിയമത്തിനും മുകളിലാണ് പോക്‌സോ. മുസ്ലീം വ്യക്തി നിയമ പ്രകാരം താന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്ന പ്രതിയുടെ വാദം തള്ളിയായിരുന്നു കോടതിയുടെ ഈ പരാമര്‍ശങ്ങള്‍. 14 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വ്യക്തിനിയമം എന്ന വാദം അംഗീകരിക്കാനാവില്ല. ഒരു കുഞ്ഞിന് നേര്‍ക്കുള്ള അനാവശ്യമായ സ്പര്‍ശനം പോലും പോക്‌സോ വകുപ്പിന്റെ പരിധിയില്‍ വരുമെന്നിരിക്കെ വിവാഹം എന്ന ന്യായവാദം ഉന്നയിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്

0
മലപ്പുറം: ജില്ലയിലെ സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ്...

കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി...