തൊണ്ടി മുതലായ വാള്‍ കോടതിയില്‍ എത്തിച്ചില്ല, പ്രതിയെ രക്ഷപ്പെടുത്തി ; സിഐയ്ക്ക് സസ്‌പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ :  വാൾ തൊണ്ടിമുതലായി കൂട്ടാതെ പ്രതിക്ക് ജാമ്യം നൽകിയ കരീലക്കുളങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ എം സുധിലാലിന് സസ്‌പെൻഷൻ. പോലീസുകാരൻ പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നെന്ന് കാണിച്ച് ഹരിപ്പാട് കുമാരപുരം സ്വദേശി വിജിലൻസിന് നൽകിയ പരാതിയിലാണ് നടപടി. നങ്ങ്യാർകുളങ്ങരയ്ക്ക് സമീപം തമിഴ്നാട് സ്വദേശികളെ ആക്രമിച്ച സംഭവത്തിലാണ് ഹരിപ്പാട് സ്വദേശിയെ അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. ഇതിനിടെ രാജാക്കന്മാർ ഉപയോഗിച്ചിരുന്നപോലുള്ള വലിയ വാൾ പിടികൂടുകയായിരുന്നു.

ഈ വാൾ തൊണ്ടിമുതലിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്താതെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. ഇതേ പ്രതിക്കെതിരെ വധശ്രമത്തിന് വേറൊരു കേസുകൂടി എടുത്തിരുന്നെങ്കിലും വകുപ്പുകളിൽ ഇളവുവരുത്തി ജാമ്യത്തിൽ വിട്ടു. രണ്ട് കേസിലും എസ് എച്ച് ഒ പണം വാങ്ങി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ പ്രതി വിജിലൻസിന് പരാതി നൽകുകയായിരുന്നു.

തുടർന്ന് കഴിഞ്ഞ ദിവസം ഡി വൈ എസ് പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം സ്റ്റേഷനിൽ പരിശോധന നടത്തുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറിയിൽനിന്നാണ് വാൾ പിടിച്ചെടുത്തത്. തുടർന്ന് സുധിലാലിനെ സസ്‌പെൻഡ് ചെയ്യാൻ വിജിലൻസ് ശുപാർശ ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ അപമാനിച്ച് എഫ്ബി പോസ്റ്റ് ; കേസ്

0
കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ്...

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...