Sunday, April 13, 2025 8:23 am

പാലത്തായി​ പീഡനക്കേസ് : രണ്ടാഴ്ചയ്ക്കകം പുതി​യ അന്വേഷണ സംഘം രൂപീകരി​ക്കണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി​: പാലത്തായി​ പീഡനക്കേസി​ല്‍ രണ്ടാഴ്ചയ്ക്കകം പുതി​യ അന്വേഷണ സംഘം രൂപീകരി​ക്കണമെന്ന് ഹൈക്കോടതി​ ആവശ്യപ്പെട്ടു. ഐ ജി​ റാങ്കി​ല്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണം സംഘം രൂപീകരിക്കേണ്ടതെന്ന് പറഞ്ഞ കോടതി നിലവിലെ അന്വേഷണ സംഘത്തിലുളളവര്‍ പുതിയ സംഘത്തില്‍ ഉണ്ടാവരുതെന്നും ആവശ്യപ്പെട്ടു. സംഘത്തിന്റെ മേല്‍നോട്ടം ഐ ജി ശ്രീജിത്തില്‍ നിന്ന് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ അന്വേഷണ സംഘത്തിന് എതിരെ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. പുതിയ അന്വേഷണ സംഘമെന്ന കോടതിയുടെ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല.

ബി​ ജെ പി​ നേതാവുകൂടി​യായ പത്മരാജന്‍ പ്രായപൂര്‍ത്തി​യാകാത്ത പെണ്‍​കുട്ടി​യെ പീഡി​പ്പി​ച്ചെന്നാണ് കേസ്. പോലീസ് പ്രതി​യെ അറസ്റ്റുചെയ്യാന്‍ വൈകി​യത് ഏറെ വി​വാദമായി​രുന്നു. പീഡനത്തി​ന് ഇരയായ പെണ്‍​കുട്ടി​ നുണപറയുന്നതായി​ അന്വേഷണസംഘം ഹൈക്കോടതി​യി​ല്‍ റി​പ്പോര്‍ട്ട് സമര്‍പ്പി​ച്ചി​രുന്നു. കുട്ടി​ക്ക് നുണപറയുന്ന ശീലവും വി​ചി​ത്രമായ ഭാവനകളും ഉണ്ടെന്നാണ് റി​പ്പോര്‍ട്ടി​ല്‍ പറഞ്ഞിരുന്നത്. പ്രതി​ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് അന്വേഷണസംഘം ഇപ്രകാരമുളള റിപ്പോര്‍ട്ട് നല്‍കിയിത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്ലസ് ടു വിദ്യാർഥിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി

0
തിരുവനന്തപുരം : തിരുവനന്തപുരം കുട്ടികൾ ചേർന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് സ്കൂൾ അധികൃതരെ...

തൊടുപുഴ ബിജു വധക്കേസിൽ ഒന്നാം പ്രതി ജോമോൻ്റെ ഭാര്യ സീന അറസ്റ്റിൽ

0
ഇടുക്കി: തൊടുപുഴ ബിജു വധക്കേസിൽ ഒന്നാം പ്രതി ജോമോൻ്റെ ഭാര്യ സീനയെ...

ജ്വ​ല്ല​റി​യി​ൽ നി​ന്ന്​ 10 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ്വ​ർ​ണം ത​ട്ടി​യ കേ​സി​ൽ ഒ​ത്തു​തീ​ർ​പ്പി​ന്​ ഉ​ന്ന​ത​ത​ല സ​മ്മ​ർ​ദം

0
തൊ​ടു​പു​ഴ : ഹ​ണി ട്രാ​പ്​ മോ​ഡ​ലി​ൽ തൊ​ടു​പു​ഴ​യി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്ന്​ 10...

പ്രചാരണം വ്യാജം ; ‘തത്കാൽ’ ബുക്കിങ്‌ സമയം മാറില്ല റെയിൽവേ

0
കണ്ണൂർ: തീവണ്ടി 'തത്കാൽ' ടിക്കറ്റ് ബുക്കിങ്‌ സമയം മാറിയിട്ടില്ലെന്ന് റെയിൽവേ. സമയം...