ഭർത്താവിന്റെ സമ്മതമില്ലാതെ തന്നെ മുസ്ലിം സ്ത്രീക്ക് വിവാഹമോചനം നേടാൻ അവകാശമുണ്ട് : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഭര്‍ത്താവിന്റെ സമ്മതമില്ലാതെ തന്നെ മുസ്ലിം സ്ത്രീക്ക് വിവാഹമോചനം നേടാന്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച്‌ നേരത്തെയുള്ള കോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഖുല ഉള്‍പ്പെടെ കോടതിക്കു പുറത്തുള്ള വിവാഹമോചനത്തിന് മുസ്ലിം സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. മുസ്ലിം സ്ത്രീക്ക് വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ സമ്പൂര്‍ണ അവകാശമുണ്ട്. ഇക്കാര്യത്തില്‍ ഭര്‍ത്താവിന്റെ സമ്മതം വേണ്ട. സ്ത്രീക്ക് വിവാഹ മോചനം നേടാന്‍ ഭര്‍ത്താവിനോട് തലാഖ് ആവശ്യപ്പെടണമെന്നും ഖുല പോലുള്ള മാര്‍ഗങ്ങള്‍ സമ്പൂര്‍ണ അവകാശം സ്ത്രീക്കു നല്‍കുന്നില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

തലാഖ് ആവശ്യം ഭര്‍ത്താവ് നിരസിച്ചാല്‍ ഖാസിയെയോ കോടതിയെയോ ആണ് സമീപിക്കേണ്ടതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമായ ഖുലയ്ക്കു ഭര്‍ത്താവിന്റെ അനുമതി വേണമെന്നും അറിയിച്ചു. എന്നാല്‍ മുസ്ലിം സ്ത്രീക്ക് അനുവദിച്ചിരിക്കുന്ന വിവാഹ മോചന മാര്‍ഗത്തിന് ഭര്‍ത്താവിന്റെ സമ്മതവുമായി ബന്ധമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തലാഖ് ആവശ്യം ഭര്‍ത്താവ് നിരസിച്ചാല്‍ മുസ്ലിം സ്ത്രീക്ക് വിവാഹ മോചനം നേടാന്‍ മാര്‍ഗമെന്തെന്ന് ഖുര്‍ആനിലും സുന്നയിലും വ്യക്തമാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...