‘ലക്ഷങ്ങള്‍ ചിലവാക്കി പണിതീര്‍ത്ത റോഡ് ഒരു മാസംകൊണ്ട് തകര്‍ന്നതെങ്ങനെ?’ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പത്ത് ലക്ഷം രൂപ ചിലവാക്കി അറ്റകുറ്റപ്പണി നടത്തിയ റോഡ് ഒരു മാസത്തിനുള്ളില്‍ തകര്‍ന്ന സംഭവത്തില്‍ ജില്ലാ ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി. ഒരു മാസം മുന്‍പ് ശരിയാക്കിയ റോഡ് തകര്‍ന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. ആലുവ- പെരുമ്പാവൂര്‍ റോഡാണ് അറ്റകുറ്റപ്പണി ചെയ്ത് ഒരു മാസത്തിനുള്ളില്‍ തകര്‍ന്നത്. ഈ സാഹചര്യത്തില്‍ റോഡിന്റെ നിലവിലെ അവസ്ഥ പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി നിരവധി തവണ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ പേര് കെ-റോഡ് എന്നാക്കി മാറ്റണോയെന്ന് കോടതി ചോദിച്ചിരുന്നു. സംസ്ഥാനത്ത് അനുദിനം റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത് അനുവദിക്കാനാകില്ല. മികച്ച റോഡുകള്‍ എന്നത് പൊതുജനത്തിന്റെ അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

മോശം അവസ്ഥയിലായ റോഡുകളില്‍ അറ്റകുറ്റപ്പണി നടത്താതെ ആ പണം മറ്റാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഉപയോഗിക്കുന്നു. നിര്‍മ്മാണം പൂര്‍ത്തിയായി ആറ് മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ വിജിലന്‍സ് കേസ് എടുക്കണം. റോഡ് പണിയ്‌ക്ക് നേതൃത്വം നല്‍കുന്ന എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...