ടോള്‍ പ്ലാസയിലെ വാഹന നിര നൂറു മീറ്ററിലേറെ നീണ്ടാല്‍ ടോള്‍ വാങ്ങാതെ വാഹനങ്ങള്‍ കടത്തിവിടണo ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ടോള്‍ പ്ലാസയിലെ വാഹന നിര നൂറു മീറ്ററിലേറെ നീണ്ടാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ടോള്‍ വാങ്ങാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി.തൃശ്ശൂരിലെ പാലിയേക്കര ടോള്‍ പ്ലാസയിലൂടെ വാഹനങ്ങള്‍ കടത്തിവിടാന്‍ വൈകുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നെന്നാരോപിച്ച്‌ പാലക്കാട് സ്വദേശി നിതിന്‍ രാമകൃഷ്ണന്‍ നല്‍കിയ അപ്പീലില്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.

ടോള്‍ പ്ലാസയിലൂടെയുള്ള ഗതാഗതം സുഗമമാക്കാന്‍ എന്തു ചെയ്യാനാവുമെന്നതില്‍ നിലപാട് അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി മാറ്റി. തിരക്കുള്ള സമയങ്ങളില്‍ ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ ഏറെ നേരം കാത്തുകിടക്കേണ്ടി വരുന്നെന്നാണ് ഹര്‍ജിക്കാരന്റെ പരാതി.സാങ്കേതികവിദ്യ പുരോഗമിച്ച പുതിയ കാലത്ത് ഇതിലൊക്കെ മാറ്റം വരേണ്ട സമയം അതിക്രമിച്ചെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ദേശീയപാത അതോറിറ്റിയുടെ 2021 മേയ് 24-ലെ മാര്‍ഗനിര്‍ദേശം പരിഗണിക്കാന്‍ നിര്‍ദേശിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...