സി.പി.ഐ.എം കെ.കെ രമയ്‌ക്കെതിരെ അസഭ്യവര്‍ഷം ചൊരിയുന്നു – ടി.സിദ്ദിഖ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; സി.പി.ഐ.എം കെ.കെ രമയ്‌ക്കെതിരെ അസഭ്യവര്‍ഷം ചൊരിയുന്നുവെന്ന് ടി.സിദ്ദിഖ് എംഎല്‍എ. സമൂഹ മാധ്യമങ്ങളില്‍ അണികളും എം.വി ഗോവിന്ദനും രമയെ ആക്രമിക്കുകയാണ്. എം.വി ഗോവിന്ദന്‍ ഓര്‍ത്തോ ഡോക്ടറുടെ പണിയെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെ.കെ.രമ എംഎല്‍എയുടെ പരുക്കില്ലാത്ത കൈയ്ക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് കഴിഞ്ഞ ദിവസം എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ കയ്യില്‍ പ്ലാസ്റ്ററിടാന്‍ നിര്‍ദേശിച്ചത് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണെന്ന് കെ.കെ.രമയും വ്യക്തമാക്കി.

അതേസമയം, കയ്യില്‍ എന്തിനാണ് പ്ലാസ്റ്ററിട്ടതെന്ന് പറയേണ്ടത് ഡോക്ടറാണെന്ന് കെ കെ രമ പറഞ്ഞു. ഡോക്ടര്‍ എക്‌സറേ പരിശോധിച്ചാണ് പ്ലാസ്റ്ററിട്ടത്. ഇത് ചെയ്തത് പരസ്യമായിട്ടാണെന്നും കെ കെ രമ വിശദീകരിച്ചു. ഏത് ആധികാരികതയുടെ വെളിച്ചത്തിലാണ് പൊട്ടലില്ലെന്ന് പറഞ്ഞതെന്നും കെ കെ രമ ചോദിച്ചു. നിയമസഭാ സംഘര്‍ഷത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ കെ കെ രമ എംഎല്‍എ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്. നിയമ സഭാ സംഘര്‍ഷത്തില്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് എന്ന് രമ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...