പോലീസിന്‍റെ നടപടി രാഷ്ട്രീയ വേട്ടയാടലെന്ന് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പോലീസിന്‍റെ നടപടി രാഷ്ട്രീയ വേട്ടയാടലന്ന് കോണ്‍ഗ്രസ്. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെടുന്നതാണ് കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിക്കുന്നതെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു. ഭയപ്പെടുത്താന്‍ സര്‍ക്കാര്‍ നോക്കേണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ജനവുരി 30 ന് ശ്രീനഗറിലെ പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയോട് വിശദീകരണം ആവശ്യപ്പെട്ടത്.

രാഹുല്‍ വിശദീകരണം നല്‍കിയതാണെന്ന് വ്യക്തമാക്കിയ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, അദാനി– മോദി ബന്ധം ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്‍റില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗമാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചതെന്ന് ആരോപിച്ചു. അദാനി വിഷയത്തില്‍ മറുപടി പറയുന്നതിന് പകരം രാഹുലിനെ വേട്ടയാടുന്നു. രാഹുല്‍ ഗാന്ധിയെ ബിജെപിക്ക് ഭയമെന്ന് പറഞ്ഞ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നടപടിയെ ഫാസിസമെന്ന് വിഷേഷിപ്പിച്ചു. പൊലീസ് നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു .നാളെ ചേരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വിഷയം കോണ്‍ഗ്രസ് ഉന്നയിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...