രാഹുലിനെതിരെ പ്രതികാര നടപടിയെന്ന് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികാര നടപടിയെന്ന് കോണ്‍ഗ്രസ്. പാര്‍ലമെന്റിലെ രാഹുലിന്റെ ആരോപണങ്ങളോടുള്ള പ്രതികാരമാണ് ഡല്‍ഹി പോലീസിന്റെ നടപടിയെന്നാണ് ആരോപിക്കുന്നത്. ഭയപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണിതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാം എന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതാണ്. ഇതിനിടയില്‍ വീണ്ടും പോലീസ് വന്നത് വിവാദം സൃഷ്ട്ടിക്കാനാണെന്നും മനു അഭിഷേഖ് സിങ് വി പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മൂന്ന് തവണയാണ് പോലീസ് രാഹുല്‍ ഗാന്ധിയെ തേടിയെത്തിയത്.

ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളന വേദിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. രാഹുല്‍ ഗാന്ധിക്ക് എതിരെയുള്ള പോലീസ് നടപടിയില്‍ പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടെന്നും, അവര്‍ ബലാത്സംഗത്തിന് ഇരകളായെന്ന് വെളിപ്പെടുത്തിയെന്നും ജനുവരി 30ന് ശ്രീനഗറില്‍വച്ച് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ഇരകള്‍ക്ക് നീതി ഉറപ്പാക്കാനാണ് എത്തിയതെന്നാണ് സ്‌പെഷല്‍ പോലീസ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ അറിയിച്ചത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...