കെ.ബി.എ സംഘടിപ്പിക്കുന്ന എച്ച്.സി.എല്‍ ദക്ഷിണ മേഖല ബ്രിജ് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൈരളി ബ്രിജ് അസോസിയേഷന്‍ (കെ.ബി.എ) സംഘടിപ്പിക്കുന്ന എച്ച്.സി.എല്‍ ദക്ഷിണ മേഖല ബ്രിജ് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്. ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഹോട്ടല്‍ ഹൈസിന്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ബ്രിജ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ പ്രമുഖ പ്ലയേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും ഒമേഗ ടീമിന്റെ പ്രമുഖ ബ്രിജ് താരവുമായ അസന്ത ഡീ മെല്‍, ഇന്ത്യന്‍ ബ്രിജ് താരങ്ങളായ ആര്‍. കൃഷ്ണന്‍, പി.ശ്രീധര്‍ എന്നിവരാണ് പങ്കെടുക്കുന്ന പ്രമുഖ കളിക്കാര്‍.

2022 ല്‍ ഇറ്റലിയില്‍ നടന്ന ലോക ബ്രിജ് ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ സീനിയര്‍ ടീം ക്യാപ്റ്റനായിരുന്നു ആര്‍. കൃഷ്ണന്‍. എച്ച്.സി.എല്‍ ഗ്രൂപ്പ് മുഖ്യ സ്‌പോണ്‍സറായ ചാമ്പ്യന്‍ഷിപ്പില്‍ നാല് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് വിജയികള്‍ക്ക് ലഭിക്കുന്നത്. സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബി.പി.സി.എല്‍ എന്നിവരും പിന്തുണയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിജയികള്‍ക്ക് സമ്മാനത്തുക കൂടാതെ മത്സരത്തില്‍ വിജയിക്കുന്ന സ്വിസ് ടീമിന് എച്ച്.സി.എല്‍ റോളിങ് ട്രോഫി, സ്വിസ് പെയേഴ്‌സിന് സിന്തൈറ്റ് ട്രോഫി, മാച്ച് പോയിന്റ് പെയേഴ്‌സിന് ഡോ. കെ.വി ജേക്കബ് ട്രോഫിയും ലഭിക്കുമെന്ന് കെ.ബി.എ പ്രസിഡന്റ് സജീവ് കെ മേനോന്‍, സെക്രട്ടറി സന്തോഷ് എസ് വല്‍സലം, ട്രഷറര്‍ ജോസ്‌കുട്ടി കുര്യന്‍ എന്നിവര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...