ഭാര്യവീട്ടിൽ അതിക്രമിച്ച് കയറി കത്തിയും ബിയർ കുപ്പി ഉപയോഗിച്ച് ഭാര്യയെയും കുടുംബത്തേയും ആക്രമിച്ചു ; ക്രിമിനൽ കേസ് പ്രതിയും കൂട്ടാളികളും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെയും ഭാര്യവീട്ടുകാരെയും മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ മുഖ്യപ്രതിയും ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ കൂട്ടാളികളും തുമ്പ പോലീസിന്റെ പിടിയിലായി. പേട്ട സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള കടകംപള്ളി തോപ്പിൽ വീട്ടിൽ​അനന്തു ഷാജി (23), ചാക്ക സ്വദേശി ​അനു വി. എസ് (ടാപ്പർ ഉണ്ണി, 34), വിളപ്പിൽശാല സ്വദേശി ശങ്കർ. എസ് (കണ്ണൻ, 44) എന്നിവരാണ് പിടിയിലായത്. ഭാര്യയുമായി തർക്കം നിലനിന്നിരുന്ന അനന്തു. ​ആറ്റിപ്ര പുല്ലുകാടുള്ള ഭാര്യവീട്ടിൽ അതിക്രമിച്ചു കയറി കൈയിൽ കരുതിയിരുന്ന കത്തി, ബിയർ കുപ്പി, കമ്പിവടി എന്നിവ ഉപയോഗിച്ച് ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയെയും മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. ഭാര്യയെ വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇയാൾ എത്തിയതെന്ന് പൊലീസ് പറയുന്നു.

​​കൃത്യത്തിന് ശേഷം ഒളിവിൽ പോയ അനന്തുവിന് താമസസൗകര്യവും മറ്റ് സഹായങ്ങളും നൽകിയതിനാണ് അനുവിനെയും ശങ്കറിനെയും പോലീസ് പിടികൂടിയത്. മുഖ്യപ്രതിയായ അനന്തുവിനെതിരെ തുമ്പ, പേട്ട സ്റ്റേഷനുകളിലായി എട്ടോളം ആക്രമണ കേസുകൾ നിലവിലുണ്ട്. മറ്റുള്ളവരും മുൻ റൗഡി ലിസ്റ്റിലുള്ളവരാണ്. നെടുമങ്ങാട് നിന്നും ​അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി. ടിബറ്റിൽ...

കനേഡിയൻ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം തട്ടിയെടുത്തു ; ജ്യോത്സ്യൻ അറസ്റ്റിൽ

0
ചെന്നൈ : വീഡിയോ കോൾ വഴി പൂജ നടത്താനെന്ന പേരിൽ ദൃശ്യങ്ങൾ...

സജിത് മുട്ടപ്പലത്തെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺ​ഗ്രസ്

0
തിരുവനന്തപുരം: എംഎൽഎ രമ്യാ ഹരിദാസ് നൽകിയ പരാതിയിൽ സജിത് മുട്ടപ്പലത്തെ അറസ്റ്റ്...

മലപ്പുറം വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

0
മലപ്പുറം: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി...