രക്തം ഛർദ്ദിച്ച് ആശുപത്രിയിൽ എത്തി ; ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് 56 ബ്ലേഡ് കഷ്‌ണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ : രക്തം ഛർദ്ദിച്ച് ആശുപത്രിയിൽ എത്തിയ 25 കാരന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 56 ബ്ലേഡ് കഷ്‌ണങ്ങള്‍ .രാജസ്ഥാനിലെ ജലോർ ജില്ലയിലെ സഞ്ചോർ മേഖല സ്വദേശിയായ യശ്‌പാല്‍ സിങ് എന്ന യുവാവാണ് രക്തം ഛർദ്ദിക്കുകയും വയറുവേദന അനുഭവപ്പെടുകയും ചെയ്തതോടെ ചികിത്സ തേടിയെത്തിയത്. സാഞ്ചോറിലെ മെഡിപൾസ് ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചത് . യുവാവിന്റെ വയറിന് വീക്കമുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് ഡോക്ടർമാർ എക്സ്-റേ എടുത്തത് . ആ സമയത്താണ് വയറ്റില്‍ ബ്ലേഡുകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്.

കൂടുതൽ സ്ഥിരീകരണത്തിനായി ഡോക്ടർമാർ എൻഡോസ്കോപ്പിയും നടത്തി. പിന്നാലെ അടിയന്തര ശസ്ത്രക്രിയ നടത്തി. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്ക് ശേഷം 56 ബ്ലേഡുകളാണ് വയറ്റിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത്. ആശുപത്രിയില്‍ കൊണ്ടുവന്ന സമയത്ത് യുവാവിന്‍റെ ഓക്‌സിജന്‍ ലെവല്‍ 80 ആയിരുന്നെന്ന് ഡോ. നാര്‍സി റാം ദേവസി പറഞ്ഞു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. കവർ സഹിതം ബ്ലേഡ് മുറിച്ച് കഴിച്ചതിനാലാണ് വേദന അനുഭവപ്പെടുകയോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ മുറിവേൽക്കുകയോ ചെയ്യാത്തതെന്ന് ഡോക്ടർമാർ പറയുന്നു ..

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...