അപകട സ്ഥലത്ത് സഹായിയായി വന്ന് ഡ്രൈവറുടെ പോക്കറ്റടിച്ചു ; കൈയ്യോടെ പൊക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല ദര്‍ശനത്തിന് പോയവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. രക്ഷിക്കാനെന്ന വ്യാജേനയെത്തിയയാള്‍ ഡ്രൈവറുടെ പണവും രേഖകളുമടങ്ങിയ പേഴ്‌സ് മോഷ്ടിച്ചു. സ്ഥലത്തെത്തിയ വടശ്ശേരിക്കര പോലീസ് പ്രതിയെ ഉടനടി പിടികൂടി. തിരുവനന്തപുരം അരുവിക്കര ഇടമണ്‍ മുകള്‍ മുക്കുവിള വീട്ടില്‍ ഗിരീഷ് കുമാറാ(44)ണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ 5.30 ന് ശേഷമാണ് തിരുവനന്തപുരം മലയന്‍കീഴ് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ളാഹ വിളക്കുവഞ്ചി വളവിന് സമീപം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.

അപകടം നടന്നപ്പോള്‍ തന്നെ നിലയ്ക്കല്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും വടശേരിക്കര പോലീസിനെ അറിയിച്ചു. തുടര്‍ന്ന് എസ്.എച്ച്.ഓ എസ്.ഐ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വിളക്കു വഞ്ചിയിലുള്ള പോലീസ് എയ്ഡ് പോസ്റ്റിന് 500 മീറ്റര്‍ അകലെ റോഡിനു ഇടതു വശം താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇരുവര്‍ക്കും പരുക്കൊന്നും പറ്റിയിരുന്നില്ല. കാര്‍ ഓടിച്ച മലയന്‍കീഴ് മച്ചനാട് വിജയസദനം വീട്ടില്‍ വിജയ(58)ന്റെ പണമടങ്ങിയ പേഴ്‌സ് ആണ് മോഷ്ടിക്കപ്പെട്ടത്. പേഴ്‌സില്‍ 4540 രൂപയാണ് ഉണ്ടായിരുന്നത്.
അപകടത്തിനുശേഷം കാറില്‍ നിന്നും ഇരുവരും പുറത്തിറങ്ങി നിന്നപ്പോള്‍ പമ്പയില്‍ നിന്നും വന്ന കുടിവെള്ള ടാങ്കര്‍ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി ഇവര്‍ക്കരികിലേക്കെത്തി. തുടര്‍ന്ന് ഇയാള്‍ സഹായിക്കാനെന്ന വ്യാജേനെ കാര്‍ ഡ്രൈവറുടെ ശരീരത്തില്‍ തപ്പുകയും ചെയ്തു. പിന്നീടാണ് പണമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ടാങ്കര്‍ പെട്ടെന്ന് ഓടിച്ചു പോകാന്‍ ശ്രമിച്ചെങ്കിലും കാര്‍ ഡ്രൈവര്‍ ബഹളം വെച്ചതിനാല്‍ അപകടം അറിഞ്ഞ് ഓടിക്കൂടിയവര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. അപകട വിവരമറിഞ്ഞെത്തിയ പോലീസിനോട് കാര്‍ ഡ്രൈവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ടാങ്കര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും പേഴ്‌സ് ഇയാളില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. ഗിരീഷിനെതിരെ മോഷണക്കുറ്റത്തിന് വടശേരിക്കര പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...