പുല്ലാട് സര്‍വീസ് സഹകരണ സംഘം ഭരണം യുഡിഎഫ് നിലനിര്‍ത്തി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പുല്ലാട് സര്‍വീസ് സഹകരണ സംഘം ഭരണം യുഡിഎഫ്
നിലനിര്‍ത്തി. നിലവിലെ പ്രസിഡന്റും കെ.പി.സി.സി സെക്രട്ടറിയുമായ അനീഷ് വരിക്കണ്ണാമലയുടെ നേതൃത്വത്തിലുള്ള പാനല്‍ മുഴുവന്‍ സീറ്റിലും വിജയിച്ചു. എല്‍.ഡി.എഫും ബി.ജെ.പിയും പാനല്‍ ആയി തന്നെ മത്സരത്തിനുണ്ടായിരുന്നു. അടുത്തിടെ നടന്ന സഹകരണ സംഘം തെരഞ്ഞെടുപ്പുകളില്‍ എല്ലാം എല്‍.ഡി.എഫ്, യു.ഡി.എഫ് സംഘര്‍ഷം പതിവായിരുന്നു. ഇതേ തുടര്‍ന്ന് സംഘം നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയും പ്രശ്‌ന രഹിത തെരഞ്ഞെടുപ്പിന് ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു.

അനീഷ് വരിക്കണ്ണാമല 1689, അനില്‍ കുമാര്‍ പി ജി 1450, കെ.അജിത 1242, ശിവന്‍ ചുഴികുന്നേല്‍ 1141, സതീഷ് ചന്ദ്രന്‍ 1096, പങ്കജാക്ഷന്‍ നായര്‍ 1072, റോയ് ഈപ്പന്‍ 1023, ആര്‍. ജയ 1310, സിന്ധു ലക്ഷ്മി 1230, തങ്കമണി മോഹന്‍1007, മനോജ് പുല്ലാട് 1299. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത് മുതല്‍ എണ്ണി തീരുന്നത് വരെയുള്ള മുഴുവന്‍ നടപടി ക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വോട്ടുകള്‍ എണ്ണി തീരുന്നത് വരെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയേയും ഹൈക്കോടതി ചുമതലപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...