പഞ്ചായത്ത് മെമ്പറെ പോലൊരു എംപിയാണ് താന്‍ , ജനങ്ങള്‍ കൈവിടില്ല : കൊടിക്കുന്നില്‍ സുരേഷ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ലോക്സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം കിട്ടിയതായി കൊടിക്കുന്നില്‍ സുരേഷ് എംപി. മാവേലിക്കരയില്‍ മറ്റൊരു പേരും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു. മാറിനില്‍ക്കാമെന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും മല്‍സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞു. സുനില്‍ കനഗോലു റിപ്പോര്‍ട്ട് മാധ്യമ സൃഷ്ടിയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പഞ്ചായത്ത് മെമ്പറെ പോലൊരു എംപിയാണ് താന്‍. തന്നെ ജനങ്ങള്‍ കൈവിടില്ല. നിയോജക മണ്ഡലത്തിലെ എല്ലാവരേയും പരിചയമുണ്ട്. വെറെയാളെ പാർട്ടി തിരയുന്നുണ്ടെങ്കിൽ മാറി നിൽക്കാൻ തയ്യാറായിരുന്നു. എന്നാൽ പാർട്ടി നേതൃത്വം അനുവാദം നൽകിയിരുന്നില്ല. അതിന്റെയടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്.

ഇവിടെ മറ്റൊരു സ്ഥാനാർത്ഥിയെ പാർട്ടി ആലോചിച്ചിട്ടില്ലെന്നും നിലവിലെ എംപിമാരെല്ലാവരും മത്സരിക്കണമെന്നുമാണ് പാർട്ടിയുടെ തീരുമാനമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. സിറ്റിംങ് എംപിമാരിൽ ചിലർക്ക് വിജയ സാധ്യത കുറവാണെന്ന തരത്തിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കന​ഗോലു റിപ്പോർട്ട് നൽകിയെന്ന വാർത്തയേയും കൊടിക്കുന്നിൽ തള്ളി. അങ്ങനെയൊരു റിപ്പോർട്ട് ഞങ്ങളാരും കണ്ടിട്ടില്ല. കെപിസിസി നേതൃത്വത്തിന് അങ്ങനെയൊരു റിപ്പോർട്ട് നൽകിയിട്ടില്ല. മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണ്. അത് അവരുടെ സൃഷ്ടിയാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം

0
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം....

ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും

0
ഡൽഹി: അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ...

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...

കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം തീരുമാനമായി

0
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം...