Saturday, July 20, 2024 1:18 pm

ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും സുരേഷ് ഗോപി അപമാനിച്ച് വിട്ടതായി പരാതി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : അപൂർവരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി അപമാനിച്ചതായി പരാതി. ചികിത്സക്കായി സഹായം അഭ്യർഥിച്ചപ്പോൾ കളിയാക്കുന്ന തരത്തിൽ ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു മറുപടി.
കോയമ്പത്തൂരിൽ താമസിക്കുന്ന സിന്ധുവാണ് സുരേഷ് ഗോപിയോട് മകൻ അശ്വിന് ചികിത്സക്കായി സഹായം അഭ്യർഥിച്ചത്. ഗോവിന്ദൻ മാസ്റ്ററെ പോയി കാണാൻ പറഞ്ഞപ്പോൾ കളിയാക്കിയതാണെന്ന് മനസ്സിലാകാതെ ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് ആരാണ് ഗോവിന്ദൻ മാസ്റ്ററെന്ന് സിന്ധു തിരക്കി. പിന്നീട് ക്ഷേത്രത്തിൽ ഉണ്ടായിരുന്നവരാണ് കളിയാക്കിയതാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിയത്. ഇതോടെ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് കൈക്കുഞ്ഞുമായി സിന്ധു കരഞ്ഞു. പിന്നീട് ക്ഷേത്രത്തിൽ ഉണ്ടായിരുന്നവരാണ് സിന്ധുവിനെ സമാധാനിപ്പിച്ചത്

തമിഴ്നാട് സ്വദേശിനിയായ സിന്ധു കോടീശ്വരൻ സ്ഥിരമായി കാണുക വഴിയാണ് സുരേഷ് ഗോപിയെ അറിയുന്നത്. ഗുരുവായൂർ ക്ഷേത്രദർശനത്തിനിടെ സുരേഷ് ഗോപിയേയും സംഘത്തേയും കണ്ടപ്പോൾ രണ്ടു വയസ്സുള്ള മകൻ അശ്വിനേയും എടുത്ത് സഹായം ചോദിക്കുകയായിരുന്നു. മാസ്റ്റോസൈറ്റോസിസ് എന്ന അപൂർവ രോഗത്തിന് ചികിത്സയിലാണ് അശ്വിൻ . ഒരു മാസം മരുന്നിന് മാത്രം 50,000 രൂപയോളം ചെലവുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൈ​​ക്രോസോഫ്റ്റ് തകരാറ് : എയർപോർട്ട് സംവിധാനങ്ങൾ സാധാരണ നിലയിലായെന്ന് വ്യോമയാന മന്ത്രി

0
ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിലെ എയർലൈൻ സംവിധാനങ്ങൾ ശനിയാഴ്ച പുലർച്ച മൂന്ന് മുതൽ...

പൊട്ടി തകര്‍ന്ന് കരുവാറ്റ തട്ട റോഡ്‌ ; വലഞ്ഞ് യാത്രക്കാര്‍

0
അടൂർ : കരുവാറ്റ–തട്ട റോഡിന്റെ നവീകരണം പൂർത്തീകരിച്ചില്ല. വലഞ്ഞ് യാത്രക്കാര്‍. 2019ലാണ്...

ആറന്മുള വള്ളസദ്യകൾക്കുള്ള ഒരുക്കങ്ങൾ‌ അവസാനഘട്ടത്തിൽ

0
ആറന്മുള : പള്ളിയോടങ്ങളെ വരവേൽക്കാനൊരുങ്ങി പാർഥസാരഥി ക്ഷേത്രം. നാളെ തുടങ്ങി 2...

മലപ്പുറത്ത് നിപ ലക്ഷണങ്ങളുള്ള 15കാരന് ചെള്ളുപനി സ്ഥിരീകരിച്ചു

0
മലപ്പുറം: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ...