കലഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിക്കണം ; യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂര്‍ : കിഴക്കൻ മലയോര മേഖലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ഏക പ്രാഥമിക ആരോഗ്യ കേന്ദ്രമായ കൂടുതൽ ഗവൺമെന്റ് ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി മനീഷ് മുറിഞ്ഞകൽ. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഏതെങ്കിലും തരത്തിൽ അപകടം സംഭവിച്ചാൽ പ്രാഥമിക ശുശ്രൂഷ ചെയ്യാൻ പോലും മികവാർന്ന ഡോക്ടർമാർ ഉള്ള പ്രാഥമിക ആരോഗ്യ കേന്ദ്ര സംവിധാനം 50 വർഷമായി എൽഡിഎഫ് ഭരിക്കുന്ന കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ഇല്ല എന്നുള്ളതും ഒരു വസ്തുതയാണ്. വലിയ കെട്ടിടം നിർമ്മിച്ചിട്ടും പഞ്ചായത്ത് അധികാരികൾക്ക് 24 മണിക്കൂർ ഡോക്ടർമാരുടെ സേവനം ഏർപ്പെടുത്തുവാൻ ഇതുവരെ സാധിക്കാത്തത് തീർത്തും ഗുരുതരമായ അലംഭാവമാണ്.

ഇനി വലിയ അപകടങ്ങൾ ഉണ്ടാകാൻ കാത്തിരിക്കേണ്ടി വരുമോ എന്നതും ആശങ്ക ഉയർത്തുന്നു. മണ്ഡല കാലം ആയിട്ട് പോലും 24 മണിക്കൂർ ഡോക്ടർമാരുടെ സേവനം ഏർപ്പെടുത്തുവാനോ കിടത്തി ചികിത്സ ആരംഭിക്കുവാനോ പഞ്ചായത്തു അധികാരികൾക്ക് സാധ്യമായിട്ടില്ല. ഗ്രാമപഞ്ചായത്തിൽ മുറിഞ്ഞകൽ മുതൽ മല്ലങ്കഴ വരെയുള്ള പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായാൽ പ്രാഥമിക ശുശ്രൂഷ നൽകുവാൻ കോന്നിയിലോ പത്തനാപുരത്തോ എത്തിക്കണം എന്നുള്ളതാണ് ഒരു വസ്തുത. പ്രാദേശിക സർക്കാരുകൾ ആയ ഗ്രാമപഞ്ചായത്ത് അധികാരികൾ വിളിക്കുന്ന യോഗത്തിൽ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നില്ല. ഈ വിഷയത്തിൽ അടിയന്തിര നിലപാട് സ്വീകരിക്കുകയും അപകടങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും തെരുവിളക്കുകൾ പ്രകാശിപ്പിക്കുകയും ഗ്രാമപഞ്ചായത്ത് തലത്തിൽ സർവ്വകക്ഷി യോഗം വിളിച്ചുചേർത്ത് വിഷയം ചർച്ച ചെയ്യണമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...