മുഖ്യമന്ത്രിക്ക് കത്തെഴുതി കൈ തെളി‍ഞ്ഞു ; പരിഹസിച്ച്‌ ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ ഭാര്യ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ ഭാര്യ ആർ. ലതാദേവി. സിപിഐ സംസ്ഥാന കൗൺസിലിനിടെയാണ് അം​ഗമായ ലതാദേവി മുഖ്യമന്ത്രിക്കെതിരെ പരിഹാസ രൂപേണ വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് കത്തെഴുതി എഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്നായിരുന്നു വിമർശനം. സിപിഐ ഭരിക്കുന്ന വകുപ്പുകൾക്കും സപ്ലൈകോയ്‌ക്കും ബജറ്റിൽ വേണ്ടത്ര പണം അനുവദിക്കാത്തതാണ് വിമർശനത്തിനിടയാക്കിയത്. സംസ്ഥാന ബജറ്റിലെ പരാമർശങ്ങളോടുള്ള വിയോജിപ്പുകളും കൗൺസിലിൽ ഉയർന്നു.

മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടുകേൾക്കാനും കോടികളാണ് ചിലവിടുന്നതെന്നും സംസ്ഥാനത്ത് ആഡംബരത്തിനും ധൂർത്തിനും യാതൊരു കുറവുമില്ലെന്നും സിപിഐ കൗൺസിലിൽ വിമർശനമുയർന്നു. ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള കൂടിയാലോചനകൾ ഇല്ലാതെ പോയതിലുള്ള നിരാശയും സിപിഐ അം​ഗങ്ങൾ രേഖപ്പെടുത്തി. വിദേശ സർവ്വകലാശാല വിഷയത്തിൽ നയ വ്യതിയാനമാണ് സിപിഎം കാണിച്ചതെന്ന വിമർശനം ഇടതു മുന്നണിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...