ട്രെക്കിം​ഗി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണു മ​രി​ച്ചു ; പിന്നാലെ മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് കാ​വ​ൽ നി​ന്ന​ത് വ​ള​ർ​ത്തു​നാ​യ

For full experience, Download our mobile application:
Get it on Google Play

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ബി​ർ ബി​ല്ലിം​ഗി​ൽ ട്രെ​ക്കിം​ഗി​നി​ടെ ഒ​രു യു​വ​തി ഉ​ൾ​പ്പ​ടെ ര​ണ്ട് പേ​ർ വ​ഴു​തി വീ​ണ് മ​രി​ച്ചു. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വ​ള​ർ​ത്തു​നാ​യ മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ര​ണ്ടു​ദി​വ​സം കാ​വ​ൽ നി​ന്നു. പ​ഞ്ചാ​ബി​ലെ പ​ത്താ​ൻ​കോ​ട്ട് സ്വ​ദേ​ശി അ​ഭി​ന​ന്ദ​ൻ ഗു​പ്ത (30), പൂ​നെ സ്വ​ദേ​ശി പ്ര​ണി​ത വാ​ല (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഉ​യ​ര​ത്തി​ൽ നി​ന്നു​ള്ള വീ​ഴ്ച​യാ​ണ് മ​ര​ണ​കാ​ര​ണം. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ജ​ർ​മ​ൻ ഷെ​പ്പേ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട വ​ള​ർ​ത്തു​നാ​യ ര​ണ്ടു​ദി​വ​സ​ത്തോ​ളം തു​ട​ർ​ച്ച​യാ​യി കു​ര​ച്ച് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​നേ​ടു​ക​യാ​യി​രു​ന്നു.

5,000 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ബി​ർ ബി​ല്ലിം​ഗ് ട്രെ​ക്കിം​ഗി​നും പാ​രാ​ഗ്ലൈ​ഡിം​ഗി​നും വ​ള​രെ പ്ര​ശ​സ്ത​മാ​യ സ്ഥ​ല​മാ​ണ്. പാ​രാ​ഗ്ലൈ​ഡിം​ഗി​നും ട്ര​ക്കിം​ഗി​നു​മാ​യി ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി അ​ഭി​ന​ന്ദ​ൻ ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന് കാ​ൻ​ഗ്ര ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വീ​ർ ബ​ഹാ​ദൂ​ർ പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് യു​വ​തി പൂ​നെ​യി​ൽ നി​ന്നു​മെ​ത്തി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...