മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓഹരി വിപണിയിലും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടു ശതമാനം ഇടിവാണ് നേരിട്ടത്. സെന്‍സക്‌സ് 1300 പോയന്റും നിഫ്റ്റി 380 പോയന്റും നഷ്ടത്തിലായി.
സെന്‍സക്‌സ് 47960 പോയന്റിലും നിഫ്റ്റി 14306 പോയന്റിലുമാണ് വ്യാപാരം ആരംഭിച്ചത്. ബാങ്ക് ഓഹരികളെയാണ് നഷ്ടം കൂടുതലായി ബാധിച്ചത്. 3 ശതമാനമാണ് ഓഹരി വിപണിയിലെ ഇപ്പോഴത്തെ നഷ്ടം. കൊവിഡ് വാക്‌സിന്റെ ക്ഷാമം വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.