Monday, June 17, 2024 11:49 pm

ക്ഷേത്രത്തില്‍ മോഷണം നടത്തി രക്ഷപെട്ടു ; പിന്നാലെ പ്രതിയെ വലയിൽ കുടുക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: ക്ഷേത്രത്തില്‍ മോഷണം നടത്തി കടന്നു കളഞ്ഞയാളെ രണ്ട് ദിവസത്തിനുള്ളില്‍ പിടികൂടി കമ്പളക്കാട് പോലീസ്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ പടിഞ്ഞാറത്തറ കുപ്പാടിത്തറ മുണ്ടക്കുറ്റി കുന്നത്ത് വീട്ടില്‍ അപ്പു എന്ന ഇജിലാല്‍ (30) എന്ന യുവാവിനെയാണ് കമ്പളക്കാട് പൊലീസ് പിടികൂടിയത്. ഞായാറാഴ്ച പുലര്‍ച്ചെ മൈസൂരു ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇജിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പടിഞ്ഞാറത്തറ സ്റ്റേഷനില്‍ പ്രഖ്യാപിത കുറ്റവാളിയായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. പടിഞ്ഞാറത്തറക്ക് പുറമെ കമ്പളക്കാട്, മേപ്പാടി സ്റ്റേഷനുകളിലും ഇജിലാലിന്റെ പേരില്‍ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രി സമയത്താണ് വിളമ്പുകണ്ടത്തുള്ള ബദിരൂര്‍ ശ്രീവേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓഫീസ് മുറി, തിടപ്പള്ളി സ്റ്റോര്‍ റും എന്നിവയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയായിരുന്നു മോഷണം. സ്റ്റോര്‍ റൂമിലെ അലമാരയുടെ ലോക്കര്‍ തകര്‍ത്ത് 1.950 ഗ്രാം സ്വര്‍ണവും ഓഫീസിലെ മേശ തകര്‍ത്ത് 1500 ഓളം രൂപയുമാണ് ഇജിലാല്‍ കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍പ്രിന്റ് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇജിലാലിനെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം എങ്ങനെ തീർക്കാം

0
നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? എങ്ങനെ അറിയും?...

കൂടത്തായിയിൽ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം ; സ്വന്തം വീട് ആക്രമിച്ചു, കാറിന് തീയിട്ടു

0
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കൂടത്തായിയിൽ മദ്യ ലഹരിയിൽ യുവാവിന്റെ പരാക്രമം. സ്വന്തം...

തെരഞ്ഞെടുപ്പ് തോൽവി, പാർട്ടി വോട്ടുകള്‍ പോലും ചോർന്നു ; ഗൗരവകരമായ തിരുത്തൽ നടപടികളിലേക്ക് സിപിഎം

0
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വൻ തോൽവിയുടെ പശ്ചാത്തലത്തില്‍ ഗൗരവകരമായ തിരുത്തൽ...

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നിർത്താതെ പോയ കാറിൽ നിന്നും 60 കിലോഗ്രാം കഞ്ചാവ്‌ പിടികൂടി

0
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നിർത്താതെ പോയ കാറിൽ നിന്നും 60...