മരിച്ചെന്ന് കരുതി സംസ്കാരം നടത്തി ; പിന്നാലെ ദിവസങ്ങൾക്ക് ശേഷം ‘പരേതന്‍’ വീട്ടില്‍, ഒടുവിൽ സംഭവിച്ചത്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മരിച്ചെന്ന് കരുതി വീട്ടുകാര്‍ പതിമൂന്നാം ദിവസം അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിനിടെ പരേതന്‍ വീട്ടിലെത്തി. മധ്യപ്രദേശിലെ ഷിയോപൂർ സ്വദേശിയായ സുരേന്ദ്ര ശര്‍മക്കാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അടുത്തിടെ, രാജസ്ഥാനിലെ സവായ് മധോപൂരിനടുത്ത് സുർവാളിൽ നടന്ന അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ലച്ചോഡ ഗ്രാമത്തിലെ ഒരു കുടുംബം പരിക്കേറ്റയാളെ സുരേന്ദ്ര ശർമ്മയാണെന്ന് തിരിച്ചറിഞ്ഞ് ജയ്പൂരിലേക്ക് കൊണ്ടുപോയി ആശുപത്രിയിലാക്കി. ആശുപത്രിയില്‍ കഴിയവെ ചികിത്സയ്ക്കിടെ സുരേന്ദ്ര മരിച്ചതായി ജയ്പൂരിലെ ഡോക്ടർമാർ കുടുംബത്തെ അറിയിക്കുകയായിരുന്നു. മരിച്ചയാള്‍ സുരേന്ദ്രയാണെന്ന് കുടുംബം ആദ്യം തിരിച്ചറിഞ്ഞതായി സുർവാൾ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ലാൽ ബഹദൂർ മീണ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടുകൊടുക്കുകയും സംസ്കാരം നടത്തുകയും ചെയ്തു.

പതിമൂന്നാം ദിവസത്തെ ചടങ്ങുകള്‍ നടത്താന്‍ കുടുംബം തയ്യാറെടുക്കുന്നതിനിടെ സുരേന്ദ്രയുടെ ഫോണ്‍കോള്‍ ബന്ധുക്കളെ തേടിയെത്തുകയായിരുന്നു. ആദ്യം ആരോ കബളിപ്പിക്കുകയാണെന്നാണ് കരുതിയത്. എന്നാല്‍ സഹോദരന്‍ വീഡിയോ കോളിലൂടെ സുരേന്ദ്രയുമായി സംസാരിക്കുകയും ജീവനോടെയുണ്ടെന്ന് ഉറപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് സുരേന്ദ്ര വീട്ടിലെത്തുകയുമായിരുന്നു. സുർവാളിൽ ഒരാൾ അപകടത്തിൽ മരിച്ചതോടെയാണ് ആശയക്കുഴപ്പം തുടങ്ങിയത്. ഷിയോപൂരിലെ ഒരു റോഡരികിലെ റസ്റ്റോറൻ്റിൽ നിന്നും ഭക്ഷണം കഴിച്ചതിന്‍റെ ബിൽ ഇയാളുടെ പോക്കറ്റിൽ നിന്ന് സുര്‍വാള്‍ പോലീസ് കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...