വാലന്റൈൻസ് ദിനം രാത്രി കാമുകിയെ വീട്ടിൽ കൊണ്ടുവരാൻ അനുവദിച്ചില്ല ; അമ്മയെ കൊന്ന് മകൻ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : വാലന്റൈൻസ് ദിനത്തിൽ കാമുകി വീട്ടിൽ വരുന്നതിനെ എതിർത്ത അമ്മയെ ക്രൂരമായി കൊല ചെയ്ത് യുവാവ്. കാമുകി വീട്ടിലെത്തുന്നതിന് അമ്മ എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെ പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് കൊലപാതകം ചെയ്തതെന്നാണ് യുവാവ് പോലീസിനോട് വിശദമാക്കിയത്. വെള്ളിയാഴ്ചയാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്ത് വിട്ടത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. നന്ദ മോറേ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകനായ രോനകിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭോപ്പാലിലെ ശബരി നഗർ പ്രദേശത്താണ് ഇവർ താമസിച്ചിരുന്നത്. ഫെബ്രുവരി 15നാണ് സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായുള്ള വിവരം പോലീസിന് ലഭിക്കുന്നത്.

പോലീസ് എത്തുമ്പോൾ ശരീരത്തിൽ മുറിവുകളോടെയാണ് സ്ത്രീയുടെ മൃതദേഹമുണ്ടായിരുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ മകന്റെ ഭാഗത്ത് നിന്നുണ്ടായ പരസ്പര വിരുദ്ധമായ മറുപടികളാണ് പോലീസ് ഇയാൾ സംശയിക്കുന്നതിന് കാരണമായത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. ഇതോടെ രോനകിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുകായിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് സംഭവിച്ച കാര്യങ്ങൾ യുവാവ് പോലീസിനോട് വിശദമാക്കിയത്.

പ്രണയദിനം രാത്രിയിൽ കാമുകിയെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹത്തിന് അമ്മ എതിര് നിന്നു. ഇക്കാര്യത്തിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമായി. വാക്കേറ്റം കയ്യേറ്റത്തിലേക്കും അമ്മയുടെ കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നു. കയ്യേറ്റത്തിനിടെ അമ്മ നിലത്ത് വീണിരുന്നു ഇതിലൂടെയാണ് ഇവരുടെ ശരീരത്തിൽ മുറിവേറ്റത്. നിലത്ത് നിന്ന് എഴുന്നേറ്റ അമ്മ രോനകിന്റെ മുഖത്തടിച്ചു. ഇതോടെയാണ് മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. യുവാവിനെ കൊലപാതക കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....