തിയേറ്റർ പാർക്കിങ്ങിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി നേരെ ചെന്നുകയറിയത് പോലീസിന്റ വാഹന പരിശോധനയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സംഗം തിയേറ്ററിന് സമീപം പാർക്കിങ്ങിൽ നിന്നും ഇരുചക്രവാഹന മോഷണം നടത്തിയ യുവാവ് പിടിയിലായി. തലശ്ശേരി സ്വദേശി ഇസ്മയിൽ (35) ആണ് ടൗൺ പോലീസ് ബീച്ചിൽ നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടിയത്. ഇരുചക്രവാഹനം പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ ഇ ബൈജുവിൻ്റെ നിർദ്ദേശപ്രകാരം മോഷണം തടയുന്നതിനായി പ്രത്യേക വാഹന പരിശോധന നടന്നുവരുന്നതിനിടെയാണ് പ്രതി പിടിയിലാവുന്നത്.

മോഷ്ടിച്ച വാഹനം പോലീസ് തിരിച്ചറിയാതിരിക്കാൻ വാഹനത്തിന്റെ നമ്പർ മാറ്റിയാണ് പ്രതി നഗരത്തിലൂടെ സഞ്ചരിച്ചിരുന്നത്. വെള്ളയിൽ പോലീസ് സ്റ്റേഷനിൽ മുമ്പ് മൊബൈൽ ഫോൺ മോഷണ കേസിൽ പ്രതിയാണ് ഇയാൾ. സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ അറസ്റ്റിന് നേതൃത്വം നൽകി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്ത്, ഷാഫി പി ടൗൺ പോലീസ് സ്റ്റേഷനിലെ വിജീഷ് , പ്രവീൺ കുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...