നിരവധി മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളികളായ മൂവർ സംഘത്തെ തിരുവല്ല പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളികളായ മൂവർ സംഘത്തെ തിരുവല്ല പോലീസ് പിടികൂടി. ബസുകളിലും ആശുപത്രികളിലും മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശിനികളാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജില വെച്ച് തിരുവൻവണ്ടൂർ സ്വദേശിനിക്ക് മുപ്പതിനായിരം രൂപയും എടിഎം കാർഡുകൾ അടങ്ങിയ പേഴ്സും നഷ്ടമായിരുന്നു. സിസിടി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് മോഷണം ആണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് സ്വദേശികളായ ദുർഗ്ഗാലക്ഷ്മി , വാസന്തി, പൊന്നാത്ത എന്നിവർ പിടിയിലാകുന്നത്.

തിരുവല്ല വൈഎംസിഎ ജംഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തു നിന്നാണ് ഇവർ പിടിയിലാകുന്നത്. തിരക്കേറിയ ഇടങ്ങളിൽ വിദഗ്ധമായി കളവ് നടത്തുന്നവരാണ് ഇവർ. സംസ്ഥാനത്തെ വിവിധശേഷങ്ങളിൽ മുപ്പതിലധികം കേസുകളിൽ പ്രതികളാണ്. മാന്യമായി വസ്ത്രം ധരിച്ച് മോഷണം നടത്തി തന്ത്രപരമായി കടന്നുകളയുന്ന ഇവരെ പിടികൂടാൻ പോലീസ് ഏറെ നാളായി അന്വേഷണത്തിലായിരുന്നു. ഒടുവിൽ പിടികൂടി പരിശോധിച്ചപ്പോഴും പോലീസ് ഞെട്ടി. ഈ സമയവും നിരവധി വിലകൂടിയ മൊബൈൽ ഫോണുകൾ ഇവരുടെ കയ്യിൽ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...