മലപ്പള്ളി : വീടിനു സമീപത്തെ തോട്ടിൽ കുളിക്കാൻ പോയ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂർ നെടുമ്പാല പുത്തൻവീട്ടിൽ ശിവശങ്കരപിള്ള (75)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെ കുളിക്കാൻ പോയ ശിവശങ്കരപിള്ള ഏറെ വൈകീയിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുകളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നു രാവിലെ മുതല്‍ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ തോടിനോടു ചേർന്നുള്ള വയലിൽ നിന്നും മൃതദേഹം കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജിൽ പ്രോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകി. ഭാര്യ ലക്ഷ്മി കുട്ടിയമ്മ, മക്കൾ അനിഷ്, ലേഖ, മരുമകൻ സുധീർ , സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് വിട്ടു വളപ്പിൽ .





























