ഇന്ധനക്ഷാമം രൂക്ഷം ; ആനവണ്ടികള്‍ പണിമുടക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇന്ധനക്ഷാമം രൂക്ഷമായതുമൂലം കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ മുടങ്ങുന്നു. ദീര്‍ഘദൂര സര്‍വ്വീസുകള്‍ പലതും പൂര്‍ത്തിയാക്കുന്നത് പല ഡിപ്പോകളിലെത്തി ഡീസല്‍ അടിച്ചാണ്. ഇതും ടാങ്ക് നിറയെ കിട്ടാറുമില്ല. വരുമാനമുള്ള സര്‍വ്വീസുകള്‍ കുറച്ചു ദിവസമായി ഓടുന്നത് വരുമാനം കുറഞ്ഞ ബസുകളുടെ ഡീസല്‍ ശേഖരിച്ചാണ്. കഴിഞ്ഞദിവസം റാന്നിയില്‍ നിന്നും കുടിയാന്‍മലയ്ക്കു പോയ സൂപ്പര്‍ ഫാസ്റ്റ് ബസ് റാന്നി ഡിപ്പോയില്‍ കിടന്ന ബസിലെ ഡീസല്‍ ഊറ്റിയാണ് സര്‍വ്വീസിനു പോയത്.

അരമണിക്കൂറോളം വൈകി പോയ ബസ് പാലായിലും പെരുമ്പാവൂരിലും എത്തി ഡീസല്‍ നിറച്ചു. ഇവിടെ നിന്നും പൂര്‍ണ്ണമായും ഡീസല്‍ കിട്ടിയില്ല. റേഷന്‍ സബ്രദായത്തിലാണ് ഡീസല്‍ കിട്ടുന്നത്. ഓട്ടത്തിനിടയില്‍ ഡിപ്പോകളില്‍ ഡീസല്‍ നിറയ്ക്കാന്‍ കയറുന്നത് സമയ നഷ്ടത്തിനിടയാക്കും. വലിയ ലാഭത്തില്‍ ഓടുന്ന ബസുകള്‍ സമയകൃത്യത പാലിക്കാതെ സര്‍വ്വീസ് നടത്തുന്നത് കളക്ഷനെ ബാധിക്കുവാനും സാധ്യതയേറെയാണ്.

ബസ് വഴിയില്‍ ആകാതിരിക്കാന്‍ ചില സര്‍വ്വീസുകള്‍ സ്വകാര്യ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നുണ്ട്. ഇത് കെ.എസ്.ആര്‍.ടി.സിക്ക് വലിയ സാമ്പത്തിക പ്രതിസന്ധി വരുത്തി വെക്കാനും ഇടയാക്കുന്നുണ്ട്. സ്ഥിരം യാത്രക്കാര്‍ പലരും ബസുകള്‍ നോക്കി നില്‍ക്കാന്‍ തയ്യാറാകാതെ കിട്ടുന്ന ബസുകളില്‍ കയറി പോകുന്ന സാഹചര്യവും ഉണ്ട്. ഇത് മികച്ച വരുമാനമുള്ള സര്‍വ്വീസുകളെ പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരേ സമരത്തിന് ബിഎംഎസ് ; മറ്റ് തൊഴിലാളിസംഘടനകളും പ്രതിശേഷേധത്തെ പിന്തുണയ്ക്കും

0
കൊല്ലം : മറ്റ് തൊഴിലാളിസംഘടനകളുമായി ചേർന്ന് കേന്ദ്ര സർക്കാരിനെതിരേ പ്രത്യക്ഷസമരത്തിന് സംഘപരിവാർ...

സംസ്ഥാന സർക്കാർ അയഞ്ഞു ; സിഇടിയെ സാങ്കേതിക സർവകലാശാലാ ഘടക കോളേജാക്കാനുള്ള മുൻ ഉത്തരവ്...

0
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ (സിഇടി) സാങ്കേതിക സർവകലാശാലയുടെ ഘടക കോളേജാക്കി...

അയർക്കുന്നത്തെ കൂട്ട ആത്മഹത്യ : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

0
കോട്ടയം : അയർക്കുന്നത്ത് ഒരു വീട്ടിലെ 4 പേർ ആത്മഹത്യ ചെയ്ത...

ഹൂതികൾക്ക് സൗദി സംയുക്ത സേനയുടെ തിരിച്ചടി ; ധാരണയ്ക്ക് ഇറാൻ ശ്രമിക്കുന്നുവെന്ന് ട്രംപ്

0
റിയാദ്: ചെങ്കടലിൽ സൗദി കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതിനെ തുടർന്ന്...