ജമ്മു‍ കശ്മീര്‍‍ മേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് പാക് തീവ്രവാദികള്‍‍ കുഴിബോംബിൽ തട്ടി പൊട്ടിത്തെറിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ കുഴിബോംബില്‍ തട്ടി പൊട്ടിത്തെറിച്ചു. നിരീക്ഷണഗ്രിഡ് വഴി ഭീകരര്‍ നുഴഞ്ഞുകയറുന്ന പാത അറിഞ്ഞ് കുഴിബോംബ് സ്ഥാപിച്ചത് സൈന്യം തന്നെയാണ്. ഇതില്‍ തട്ടി ഭീകരര്‍ രണ്ടു പേരും പൊട്ടിത്തെറിക്കുകയായിരുന്നു.

കശ്മീരിലെ നൗഷേര സെക്ടറിലൂടെ ആഗസ്ത് 21ന് രാത്രി 8.55നാണ് തീവ്രവാദികള്‍ നുഴഞ്ഞു കയറ്റശ്രമം നടത്തിയത്. രാത്രിയുടെ മറപിടിച്ചാണ് രണ്ട് തീവ്രവാദികളും നൗഷേരയിലെ ലാമിലുള്ള പുഖാര്‍ണി ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഭൂമിയിലൂടെ നീന്തി മുന്നേറുന്നതിനിടയില്‍ കുഴിബോംബില്‍ അമര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. തീവ്രവാദികള്‍ പതുക്കെ മുന്നേറുന്നതും പൊട്ടിത്തെറിക്കുന്നതും നിരീക്ഷണ ക്യാമറകള്‍ ഒപ്പിയെടുത്തിട്ടുണ്ട്. റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ ഒട്ടേറെ ചാനലുകള്‍ ഈ ദൃശ്യം പുറത്തുവിട്ടിട്ടുണ്ട്.

മലനിരകളുള്ള നിയന്ത്രണരേഖയില്‍ ആകെ പരന്നുകിടക്കുന്ന പ്രദേശം പുഖര്‍ണി ഗ്രാമത്തില്‍ മാത്രമാണുള്ളത്. ഇവിടെ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും നിരീക്ഷണപോസ്റ്റുകളുണ്ട്. തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നത് ക്യാമറയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം പിറ്റേന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയപ്പോള്‍ രണ്ട് പേരുടെ ജഡം കിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...