ജോലിസമയത്ത് അലസത ചോദ്യം ചെയ്ത മാനേജരെ സ്‌പ്രേപെയിന്റിങ് ഗണ്‍ കൊണ്ട് തലയ്ക്കടിച്ചു

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂർ : വർക്ക്ഷോപ്പ് മാനേജരെ സ്‌പ്രേപെയിന്റിങ് ഗൺ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ജീവനക്കാരനെ പാരിപ്പള്ളി പോലീസ് പിടികൂടി. പാരിപ്പള്ളി പാമ്പുറം എസ്.എസ് ഭവനിൽ സുമേഷ് (25) ആണ് അറസ്റ്റിലാത്. തെറ്റിക്കുഴിയിലുള്ള വാഹന വർക്ക്ഷോപ്പിലെ മാനേജരായ അഭിലാഷിനെയാണ് ഇയാൾ ആക്രമിച്ചത്. കഴിഞ്ഞ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. തൊഴിലുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചത്.

ജോലിസമയത്ത് അലസമായി ഇരുന്നത് മാനേജർ ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഭിലാഷിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പ്രതിയെ പാമ്പുറത്തുനിന്ന് പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബാറിന്റെ നേതൃത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...