സാമൂഹികമാധ്യമം വഴി പരിചയം – 16 കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കടയ്ക്കാവൂർ : സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി സ്വദേശി അഖിലി (26) നെയാണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്. 16 വയസ്സുള്ള പെൺകുട്ടിയെ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട ശേഷം സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ചോദ്യം ചെയ്യലിൽ ഇയാൾ കൂടുതൽ പെൺകുട്ടികളെ ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നേരത്തെ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലും പ്രതിക്കെതിരേ സമാനമായ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സാമൂഹികമാധ്യമങ്ങൾ വഴി പെൺകുട്ടികളുമായി സൗഹൃദത്തിലായ ശേഷം ഇവരെ സ്വകാര്യ ലോഡ്ജുകളിൽ എത്തിച്ചാണ് പീഡനത്തിനിരയാക്കിയതെന്നും പോലീസ് പറഞ്ഞു. പ്രതിയുടെ മൊബൈൽഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ്.കെ, എസ്.ഐ ദിപു എസ്.എസ് മനോഹർ, എ.എസ്.ഐ ജയപ്രസാദ്, എസ്.സി.പി.ഒ ജ്യോതിഷ് കുമാർ, സി.പി.ഒ മാരായ ബാലു, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...